2015-01-19 16:37:00

പാപ്പാ ഫ്രാന്‍സിസിനോട് നീതിക്കായി കരഞ്ഞ തെരുവിലെ കുട്ടികള്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിലെ ഹൃദയസ്പര്‍ശിയായ സംഭവമായിരുന്ന ജനുവരി 18-ാം തിയതി രാവിലെ മനിലയിലുള്ള സെന്‍റ് തോമസ് യൂണിവേഴിസിറ്റിയില്‍ നടന്ന ഫിലിപ്പീനോ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച. ഡോമിനിക്കന്‍ സഭാംഗങ്ങള്‍ നടത്തുന്ന യൂണിവേഴ്സിറ്റി 40,000 യുവജനങ്ങളുടെ വിദ്യാഭവനമാണ്.  ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാപീഠവും. യൂണിവേഴ്സിറ്റിയുടെ  400-ാം വാര്‍ഷികം കണക്കിലെടുത്താണ് യുവജനങ്ങളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക് ഇത് വേദിയായത്. ജീവിതാനുഭവങ്ങള്‍ പങ്കുവച്ച എഞ്ചിനീയറിങ്, നിയമ ബിരുദധാരികളുടെ കൂട്ടത്തില്‍ തെരുവിലെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. 14 വയസ്സുകാരന്‍ മൈക്കിള്‍ ചൂരയും, 12 വയസ്സുകാരി ഗ്ലിസേല്ലാ പലൊമാറും. സാമൂഹ്യമനസ്സാക്ഷിയെ തട്ടിയുണര്‍ത്തുന്ന ചോദ്യങ്ങളാണ് കുട്ടികള്‍ പാപ്പായുടെ മുന്നില്‍ നിരത്തിയത്. വത്തിക്കാന്‍ റേഡിയോ ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ലൊമ്പാര്‍ഡി സാക്ഷൃപ്പെടുത്തിയ സംഭവം ചുവടെ ചേര്‍ക്കുന്നു.

1. ടെക്കി പാല്‍മോര്‍ 12 വയസ്സ്

സ്വന്തം മാതാപിതാക്കളാല്‍ പരിത്യക്തരായ ധാരാളം കുട്ടികളുണ്ട് ലോകത്തെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവരില്‍ പലരും ജീവിതത്തില്‍ ക്രൂരമായ അധര്‍മ്മങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ട്. മയക്കുമരുന്നു കടത്ത്, വേശ്യാവൃത്തി എന്നിങ്ങളെ എത്രയോ അധര്‍മ്മങ്ങള്‍ക്കാണ് അവര്‍ ഇരകളാക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ നിരപരാധികളായ കുട്ടികള്‍ അടിമപ്പെടാന്‍ ദൈവം അനുവദിക്കുന്നത്, അവരുടെ കുറ്റമല്ലെങ്കില്‍പ്പോലും?  പിന്നെ ഞങ്ങളെ സഹായിക്കുവാനും വളരുക്കുറച്ചുപോലല്ലെ ലോകത്തുള്ളൂ... (പറഞ്ഞു തീരുംമുമ്പേ ടെക്കി പട്ടിക്കരഞ്ഞുപോയി. പിന്നെ അവള്‍ക്ക് സംസാരിക്കാനായില്ല. കണ്ണീരോടെ മൈക്കിനുമുന്നില്‍ നിന്നവളെ പാപ്പാ ഫ്രാന്‍സിസ് വേദിയില്‍നിന്നും ഇറങ്ങിവന്ന് അശ്ലേഷിച്ച്, സാന്ത്വനപ്പെടുത്തിയ കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു.

2. ജുന്‍ ചൂര 14 വയസ്സ്

ബാല്യത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ വീട്ടില്‍ ലഭിക്കാതായപ്പോള്‍ വീടുവിട്ടിറങ്ങി. തെരുവിലെത്തി. കടലാസും, കുപ്പിയും പെറുക്കിത്തുടങ്ങിയ ജീവിതം, കള്ളക്കടത്തിലും, മയക്കു മരുന്നു വില്പനയിലും, കൊലയിലും കൊലപാതകത്തിലേയ്ക്കും നീങ്ങുന്നതു കണ്ട്, ഭയന്ന് ഓടുകയായിരുന്നു ചൂര. ഇപ്പോള്‍ കബത്താന്‍ ഫൗണ്ടേഷന്‍റെ (Tulay ng Kabataan) സംരക്ഷണയിലും സുരക്ഷയിലുമാണെങ്കിലും... തന്നെപ്പോലെ ഇനിയും പതിനായിരങ്ങള്‍ തെരുവിലുണ്ടെന്നും.. തനിക്കു കിട്ടിയ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരം അവര്‍ക്കും കിട്ടുമെന്ന പ്രത്യാശയോടെയാണ് പാപ്പായ്ക്ക് ചൂര പ്രണാമമര്‍പ്പിച്ചത്.

3. റിക്കി മക്കലോര്‍ 22 വയസ്സ്

ഇലക്ട്രോണിക്ക് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് റിക്കി മാക്കലോര്‍.നാട്ടില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളാണ്, വിശിഷ്യ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഫിലിപ്പീന്‍സിന്‍റെ തെക്കു കിഴക്ക് തിരത്ത് സ്ഥിതിചെയ്യുന്ന ലെയിത്തി ദ്വീപിനെ തകര്‍ത്തതും ആയിരിങ്ങളുടെ ജീവനൊടുക്കുകയും ചെയ്ത യൊളാന്താ ചുഴലിക്കാറ്റിന്‍റെ ക്രൂരതയാണ് തന്നെ ജീവിതത്തില്‍ തട്ടിയുണര്‍ത്തിയതെന്ന് പങ്കുവച്ചു. ലെയിത്തി കാണാനെത്തിയപ്പോള്‍ തന്‍റെ തലയ്ക്കടിച്ച മരണത്തിന്‍റെ ഗന്ധം രൂക്ഷവും, ഒപ്പെ വേദനാജനകവുമായിരുന്നു. ഏറെ സ്വയം ചിന്തിച്ചു. പിന്നെ കൂട്ടൂകാരോടും പങ്കുവച്ചു, ആലോചിച്ചു. തന്‍റെ ഗാവേഷണ പഠനത്തിന്‍റെ പ്രാഗത്ഭ്യം വേദനിക്കുന്ന ഫിലിപ്പീന്‍സിലെ പവങ്ങള്‍ക്കുവേണ്ടി പങ്കവയ്ക്കണമെന്നായിരുന്നു റിക്കി എടുത്ത തീരുമാനം.

അത് ചില സര്‍ക്കാരേതര ഏജന്‍സികളുമായി പങ്കുവച്ചപ്പോള്‍, തന്‍റെ ഗവേഷണപഠനത്തിലെ കണ്ടുപിടുത്തമായ - രാത്രിയില്‍ സൗരോര്‍ജ്ജം ശേഖരിക്കുന്നതിനുള്ള സാങ്കേതിക തന്ത്രം പങ്കുവയ്ക്കാമെന്നായി. അത് സാധാരണക്കാരുടെ, വിശിഷ്യാ ലെയിത്തിദ്വീപിലെ കെടുതിയില്‍പ്പെട്ട കുടുംബങ്ങളെ പ്രകാശിപ്പിക്കുമെന്ന ബോധ്യത്തില്‍ കൂട്ടുകാര്‍ക്കൊപ്പം മുന്നോട്ടു നീങ്ങി. സൗരോര്‍ജ്ജ സാങ്കേതികത വീടുകള്‍ തോറും കയറിയിങ്ങി പഠിപ്പിച്ചത് സംതൃപ്തി നല്കിയെന്നും, ജീവിതത്തില്‍ തനിക്കും സഹകരിച്ച കൂട്ടുകാര്‍ക്കും, ഒപ്പം ഗവേഷണത്തിന്‍റെ ഫലപ്രാപ്തി ലഭിച്ച പാവങ്ങള്‍ക്കും സന്തോഷം പകരുന്നതായിരുന്നുവെന്നും റിക്കി പാപ്പാ ഫ്രാന്‍സിസിന്‍റെ മുന്നില്‍ പങ്കുവച്ചു. എന്നിരുന്നാലും ചുറ്റുമുള്ള സുഖസൗകര്യങ്ങളുടെ പ്രലോഭനങ്ങളില്‍ വീണുപോകാതെ എങ്ങനെ ജീവിതം വിജയപ്രദമാക്കാമെന്നുമുള്ള ചോദ്യം ഉന്നയിച്ചു. ആധുനിക സാങ്കാതികയിലും സൗകര്യങ്ങളിലും ദൈവത്തെ കൈവിട്ടു പോകുന്നല്ലോ, എന്ന ചോദ്യം പാപ്പായുടെ മുന്നില്‍ എറിഞ്ഞു കൊണ്ടാണ് റിക്കി വേദി വിട്ടത്.

ഹ്രസ്വമായ പ്രാര്‍ത്ഥനാശ്രുഷയില്‍ യുവാക്കളുടെ ചോദ്യങ്ങളോട് പ്രത്യുത്തരിച്ചുകൊണ്ടും, അവര്‍ക്ക് അപ്പസ്തോലിക ആശ്രീവ്വാദനം നല്കിക്കൊണ്ടാണ് പാപ്പാ വേദിയല്‍നിന്നും വിടവാങ്ങിയത്.








All the contents on this site are copyrighted ©.