2015-01-14 09:52:00

മാതൃകയാക്കാവുന്ന നവവിശുദ്ധന്‍ ശ്രീലങ്കയുടെ പ്രേഷിതന്‍ ജോസഫ് വാസ്


ജോസഫ് വാസിന്‍റെ വിശുദ്ധിയുടെയും കാരുണ്യത്തിന്‍റെയും ജീവിതം മാതൃകയാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ജനുവരി 14-ാം തിയതി ബുധനാഴ്ച രാവിലെ കൊളംമ്പോയിലെ ഗാലെ ഫാചെ തീരത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിമദ്ധ്യേയാണ് ശ്രീലങ്കയുടെ പ്രേഷിതനായ ജോസഫ് വാസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. അതിനെ തുടര്‍ന്ന് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

നാം വിശുദ്ധിയില്‍ വളരണമെന്നും, സുവിശേഷത്തിലെ കാരുണ്യത്തിന്‍റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നുമാണ് നവവിശുദ്ധന്‍, ജോസഫ് വാസ് പഠിപ്പിക്കുന്നതെന്ന് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തു. @ pontifex എന്ന ഹാന്‍ഡിലില്‍ അറിബി, ലത്തീന്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളിലാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശങ്ങള്‍ അനുദിനം കണ്ണിചേര്‍ക്കുന്നത്. ലോകത്ത് ജനപ്രീതിയാര്‍ജ്ജിച്ച ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

അനുദിനജീവിതത്തില്‍ പ്രചോദനാത്മകമാകുന്ന സാരോപദേശങ്ങളാണ് പാപ്പാ കണ്ണിചേര്‍ക്കുന്നത്.

Saint Joseph Vaz, teach us to grow in holiness and to live the Gospel’s message of mercy.

Sancte Iosephe Vaz, doce nos sanctitate augeri et bonum nuntium misericordiae nuntiare et efficere

يا قديس يوسف فاز، علِّمنا أن ننمو في القداسة وأن نعيش رسالة الرحمة التي ينادي بها الإنجيل.








All the contents on this site are copyrighted ©.