2015-01-12 10:06:00

ശ്രീലങ്കയിലെയും ഫിലിപ്പീ ന്‍സിലെയും ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.


            അപ്പസ്തോലിക സന്ദര്‍ശനം പാര്‍ത്തിരിക്കുന്ന ശ്രീലങ്കയിലെയും ഫിലിപ്പീ ന്‍സിലെയും ജനങ്ങള്‍ക്കുവേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളോട് അഭ്യര്‍ത്ഥിക്കുന്നു.തന്‍റെ ഏഴാം വിദേശ അജപാലനസന്ദര്‍നത്തിന്‍റെ ആരംഭദിനത്തില്‍, അതായത് ജനുവരി 12 ന് തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പാ ഈ പ്രാര്‍ത്ഥനാക്ഷണം ഏകിയത്. ശ്രീലങ്കയിലേക്കും ഫിലിപ്പീന്‍സിലേക്കുമുള്ള യാത്ര ആരംഭിക്കുന്ന ഈ ദിനത്തില്‍, ഞാന്‍, അന്നാട്ടുകാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളോടു അഭ്യര്‍ത്ഥിക്കുകയാണ് എന്നതാണ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം. ഈ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്








All the contents on this site are copyrighted ©.