2015-01-09 12:11:00

രസിപ്പിക്കുന്ന സീരിയല്‍ പരിപാടിയല്ല ദൈവസ്നേഹമെന്ന് പാപ്പായുടെ വചനചിന്ത


രസിപ്പിക്കുന്ന ടെലിവിഷന്‍ സീരിയല്‍ പോലെയല്ല ദൈവസ്നേഹമെന്ന്

പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജനുവരി 8-ാം തിയതി, വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ സുവിശേഷചിന്തയിലാണ് ദൈവസ്നേഹത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ പരാമര്‍ശിച്ചത്. സ്നേഹം ദൈവത്തില്‍നിന്നുമാണ്. ദൈവം സ്നേഹമാണ്. അതിനാല്‍ ദൈവത്തെ അറിയണമെങ്കില്‍ സ്നേഹത്തിന്‍റെ പാതിയില്‍ ചരിക്കുകയും ജീവിക്കുകയും വേണം, എന്ന വിശുദ്ധ യോഹന്നാന്‍റെ ചിന്തകള്‍ പാപ്പാ വ്യാഖ്യാനിച്ചു.

അങ്ങനെ ദൈവത്തെ അറിയുവാനുള്ള ശരിയായ മാര്‍ഗ്ഗം, ഇരുപുറമുള്ള പരസ്നേഹത്തിന്‍റെ കല്പന പാലിക്കണമെന്ന് പാപ്പാ പ്രസ്താവിച്ചു. ‘നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍,’ എന്ന ക്രിസ്തുവിന്‍റെ അടിസ്ഥാന കല്പന പാപ്പാ ചൂണ്ടിക്കാണിക്കുകയും, അത് ദൈവസ്നേഹത്തില്‍ അധിഷ്ഠിതമായ സഹോദരസ്നേഹാമാണെന്നും, അതിനെ ടെലിസീരിയലിലെ (telenovela) പ്രേമംപോലെ ലാഘവത്തോടെ കാണരുതെന്നും പാപ്പാ വചനസമീക്ഷയില്‍ ഉദ്ബോധിപ്പിച്ചു.

അറിയുന്നവരാണ് പരസ്പരം സ്നേഹിക്കുന്നത്. അതിനാല്‍ നാം ദൈവത്തെ അറിയണം. സ്നേഹത്തിന് രണ്ടു പുറങ്ങളുണ്ട് – ദൈവസ്നേഹവും സഹോദരസ്നേഹവുമെന്നും – കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കുന്നവര്‍ കാണപ്പെടാത്ത ദൈവത്തെ അറിയുവാനും സ്നേഹിക്കുവാനും ഇടയാകുമെന്നും സുവിശേഷത്തെ ആധാരമാക്കി പാപ്പാ സമര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.