2015-01-08 13:51:00

ഊര്‍ബി എത്ത് ഓര്‍ബി


ഊര്‍ബി എത്ത് ഓര്‍ബി സന്ദേശം 251214

ഹൃദയ താഴ്മയുള്ളവര്‍ക്കു സ്വയം വെളിപ്പെടുത്തുന്ന ദൈവം

എളിയവരും ഹൃദയ താഴ്മയുള്ളവരും ദൈവത്തില്‍ പ്രത്യാശയുള്ളവരുമായ സാധാരണ ജനങ്ങളാണ് ബേത് ലഹേമില്‍ പിറന്ന യേശുവിനെ തിരിച്ചറിഞ്ഞത്. ബേത് ലഹേമില്‍ ആടുകളെ സംരക്ഷിച്ചു കൊണ്ടിരുന്ന ആട്ടിടയന്മാര്‍ക്കും പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ യേശുവിനെ തിരിച്ചറിയുവാ൯ സാധിച്ചു. അതിനാല്‍ ആട്ടിടയന്മാര്‍ വേഗം പോയി കാലിത്തൊഴുത്തില്‍ അവിടുത്തെ കണ്ടെത്തുകയും ദിവ്യശിശുവിനെ ആരാധിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ വയോധികനായ ശിമയോനും അന്നയും ജെറുസലേം ദേവാലയത്തില്‍ അവിടുത്തെ കണ്ടെത്തി ശിശുവായ യേശുവില്‍ മിശിഹായെ തിരിച്ചറിഞ്ഞു. ശിശുവിനെ കൈയ്യിലെടുത്തു കൊണ്ടു ശിമയോ൯ ഉദ്ഘോഷിച്ചു ദൈവത്തിന്‍റെ രക്ഷ എന്‍റെ കണ്ണുകള്‍ ദര്‍ശിച്ചിരിക്കുന്നു. സര്‍വ്വജനതകള്‍ക്കും വേണ്ടി അങ്ങൊരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു. അതേ സഹോദരങ്ങളേ യേശുവാണ് എല്ലാ വ്യക്തികളുടേയും എല്ലാ ജനതകളുടേയും രക്ഷകന്‍. പാപ്പാ എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു ലോക രക്ഷകനായ അവിടുത്തോടു ഇറാക്കിലും സിറിയായിലും വളരെ നാളുകളായി സഹിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാ൯. ക്രൈസ്തവ സഹോദരങ്ങളും മറ്റു മതവിശ്വാസികളും അവിടെ നടക്കുന്ന അക്രമത്തിന്‍റെയും മതപീഡനത്തിന്‍റെയും പേരില്‍ സഹിക്കുകയാണ്. ക്രിസ്തുമസ്സ് അവര്‍ക്കു പ്രത്യാശ പകരട്ടെ മത പീഡനത്തിന്‍റെ പേരില്‍ പുറം തള്ളപ്പെട്ടവരും അഭയാര്‍ത്ഥികള്‍ ആയവരും കുട്ടികളും യുവജനങ്ങളും പ്രായമായവരും വൃദ്ധജനങ്ങളും മദ്ധ്യപുര്‍വ്വദേശത്തും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും തിരസ്ക്കരി- ക്കപ്പെടുന്നവരും തണുപ്പിന്‍റെ കാഠിന്യം തരണംചെയ്യാന്‍, മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ പോലും നിറവേറ്റാ൯ കഴിയാത്ത അവര്‍ക്കു  സ്വന്തം നാടുകളിലേക്കു തിരിച്ചുപോയി മാന്യമായി ജീവിക്കുവാ൯ ഇടവരാന്‍ അവിടുത്തോടു നമ്മുടെ ഹൃദയം തുറന്നു പ്രത്യാശയോടുകുടി പ്രാര്‍ത്ഥിക്കാം കര്‍ത്താവേ അവിടുത്തെ ജനനം കൊണ്ടു അനുഗൃഹീതമായ മദ്ധ്യപുര്‍വ്വ ദേശങ്ങളില്‍ സമാധാനം കൈവരുത്തണം എന്നും ഇസ്രായേലും പാലസ്തീനയുമായി പരസ്പരം സഹായിക്കുന്ന ഫലപ്രദമായ സംവാദം ഉണ്ടാകുവാന്‍ ഇടയാക്കണം എന്നും പ്രാര്‍ത്ഥിക്കാം എന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

 

യേശുവേ ലോകരക്ഷകാ ഉക്രെയിനില്‍ കഷ്ടതയനുഭവിക്കുന്നവരുടെ നേരെ കരുണയുണ്ടാകണമേ ആ നാടിനേയും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളേയും വിദ്വേഷം, അക്രമം ആദിയായവയേയും അതിജീവിക്കുവാനും സാഹോദര്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പുതിയ ജീവിതയാത്ര തുടരുവാനും ഇടവരുത്തണമേ.

 

ക്രിസ്തുവേ രക്ഷകാ നൈജീരിയായ്ക്കു സമാധാനം നല്‍കണമേ അവിടെ ധാരാളം ആളുകളുടെ രക്തം ചിന്തപ്പെട്ടിടുണ്ടു അനേകം ആളുകളെ നീതി രഹിതമായി തട്ടിക്കൊണ്ടു പോയിട്ടുണ്ടു തങ്ങളുടെ പ്രിയപ്പെട്ടവരെ ജാമ്യമായി പിടിച്ചു വയ്ക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തിട്ടുണ്ടു ആഫ്രിക്ക൯ ഭൂഖണ്ഡത്തിന്‍റെ ഇതര ഭാഗങ്ങളിലും സമാധാനമുണ്ടാകുവാ൯. പ്രാര്‍ത്ഥിക്കുന്നു. ലിബിയ, തെക്കേ സുഡാ൯, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്ക് ജനാധാപത്യ റിപ്പബ്ളിക്കായ കോംഗ്ഗോ എന്നിവിടങ്ങളെക്കുറിച്ചു പ്രത്യേകമായി ചിന്തിക്കുന്നു. അവിടങ്ങളിലെ രാഷ്ട്രീയ അധികാരികളോടു ഭിന്നതകള്‍ അവസാനിപ്പിച്ചു സംവാദത്തിലുടെ നിലനില്‍ക്കുന്ന സാഹോദര്യവും സഹവര്‍ത്തിത്തവും ഉണ്ടാകുവാ൯ പരിശ്രമിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

 

യേശുവേ ധാരാളം കുട്ടികള്‍ അക്രമത്തിന്‍റെ ഫലമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടു നിയമ വിരുദ്ധമായ കച്ചവടത്തിനു ഇരയായിട്ടുണ്ടു, മനുഷ്യക്കടത്തിനു വിധേയരായിട്ടുണ്ടു, നിര്‍ബന്ധിതരായി പട്ടാളത്തില്‍ ചേരേണ്ടിവന്നിട്ടുണ്ടു അവരെ രക്ഷിക്കണമേ. കഴിഞ്ഞ ആഴ്ചയില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമേ. ലിബിയ, സേറാ, ലിയോണ്‍ ഗുനീയ ഈ പ്രദേശങ്ങളില്‍ മാരകമായ ഇബോള രോഗത്തിനു അടിമകളായവരെ രോഗത്തിന്‍റെ വേദനകളില്‍നിന്നു മോചിപ്പിക്കണമേ എന്നും. ഈ രംഗത്തു ശുശ്രുഷചെയ്യുന്നവര്‍ക്കു ധൈര്യം നല്‍കണമേ എന്നും പാപ്പാ പ്രാര്‍ത്ഥിച്ചു അവര്‍ക്കു ആവശ്യമായ ശുശ്രുഷകള്‍ വേഗം നല്‍കണമെന്നു പാപ്പാ വീണ്ടും അഭ്യര്‍ത്ഥിച്ചു.

 

ഈ ക്രിസ്തുമസ് അവസരത്തില്‍ ധാരാളമായി ചൊരിയപ്പെടുന്ന കണ്ണുനീര്‍ ശിശുവായ യേശുവിന്‍റെ കണ്ണുനീരിനോടു ചേര്‍ത്തു വയ്ക്കാം. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ ബേത് ലഹേമില്‍ മറിയത്തിന്‍റെ മകനായി പിറന്ന ശിശു, ദൈവം നമ്മുടെ ഓരോരുത്തരുടേയും ലോകത്തിലുള്ള സര്‍വ്വമനുഷ്യരുടേയും രക്ഷകനായി തന്ന യേശുവാണെന്നു തിരിച്ചറിയാന്‍ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കട്ടെ. യുദ്ധവും മതപീഡനവും അടിമത്തവും മുലം സഹിക്കുന്നവര്‍ക്കു യേശുവിന്‍റെ ശക്തിയാണ് സ്വാതന്ത്ര്യവും ദൈവാരാധനയും എന്നു ഗ്രഹിക്കുവാ൯ കഴിയട്ടെ. കര്‍ത്താവു തന്‍റെ കാരുണ്യത്താലും ദൈവീകശക്തിയാലും നമ്മുടെ നിരവധിയായ സ്ത്രീ പുരുഷന്മാരുടെ ഹൃദയങ്ങളില്‍ നിന്നും ലൗകീകതയില്‍ മുഴുകിയുള്ള ജീവിതവും ദൈവീക കാര്യങ്ങളിലുള്ള നിസംഗതയും നീക്കിക്കളയട്ടെ. അവിടുത്തെ രക്ഷണീയ ശക്തി ആയുധങ്ങളെ കലപ്പകളായും നശീകരണ പ്രവൃത്തികളെ നിര്‍മ്മാണ പ്രവര്‍ത്തികളായും വിദ്വേഷത്തെ സ്നേഹവും ആര്‍ദ്രതയും ആയി രൂപാന്തരപ്പെടുത്തട്ടെ.                                                                                                                   ശെമയോനെപ്പോലെ നമുക്കും സന്തോഷത്തോടെ പറയാം ഞങ്ങളുടെ കണ്ണുകള്‍ നിന്‍റെ രക്ഷ ദര്‍ശിച്ചു എന്നു.

 

 








All the contents on this site are copyrighted ©.