2015-01-05 16:15:00

പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളില്‍ ക്രിസ്തുവുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


5 ജനുവരി 2015, വത്തിക്കാന്‍

ഡിസംബര്‍ 14-ാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ്  തന്നെ പ്രത്യേക അറിയിപ്പു നടത്തുകയുണ്ടായി. ഇന്നേദിവസം ചത്വരത്തില്‍ കൂടിയിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ചെറുസമ്മാനം തരണമെന്നത് തന്‍റെ ആഗ്രഹമാണെന്ന് പ്രസ്താവിച്ചു. ദിവസത്തിന്‍റെ വിവധ സന്ദര്‍ഭങ്ങള്‍ക്ക് ഇണങ്ങുന്ന ചെറിയ പ്രാര്‍ത്ഥനകളുടെ സമാഹാരമാണിത്. ഇത് നിങ്ങള്‍ക്കുള്ള എന്‍റെ ചെറിയ ക്രിസ്തുമസ്സ് സമ്മാനമാണ്. ആത്മാവിന്‍റെ ഓജസ്സും ചൈതന്യവുമാണ് പ്രാര്‍ത്ഥന. അനുദിനം നമ്മുടെ ഹൃദയങ്ങള്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയില്‍ തുറക്കുന്ന ചെറുനിമിഷങ്ങള്‍ ഉണ്ടാകണമെന്നും പാപ്പാ പ്രസ്താവിച്ചു.  

അതിനായി ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷം ചത്വരത്തില്‍ത്തന്നെ ഈ ചെറിയ പ്രാര്‍ത്ഥന പുസ്തകം നിങ്ങള്‍ക്ക് തരുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോരുത്തരും അതു വാങ്ങിക്കൊണ്ടു പോയി, ഉപയോഗിക്കണം. ഓര്‍ക്കുക ‘ക്രിസ്തുവുള്ള കുടുംബങ്ങളില്‍ സന്തോഷമുണ്ടകും! പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങളില്‍ ക്രിസ്തുവുണ്ടാകും’ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാം... ‘ക്രിസ്തുവുള്ള കുടുംബങ്ങളില്‍ സന്തോഷമുണ്ടകും!’ Con Gesu la gioia è a casa! എല്ലാവരും പാപ്പായ്ക്കൊപ്പം ഏറ്റുചൊല്ലി.

പാപ്പാ സമ്മാനമായി നല്കിയ ചെറിയ പ്രാര്‍ത്ഥന പുസ്തകത്തില്‍ ത്രിത്വസ്തുതി, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, തുടങ്ങി, ഉണരുമ്പോഴുള്ള പ്രാര്‍ത്ഥന, ഉറങ്ങാന്‍ പോകും മുന്‍പ്, ഭക്ഷണത്തിനു മുന്‍പും പിന്‍പും, പഠനത്തിനു മുന്‍പ്, യാത്രയില്‍, ത്രികാലപ്രാര്‍ത്ഥന തുടങ്ങി ജപമാലയുടെ രഹസ്യങ്ങളും ഉണ്ടായിരുന്നു.








All the contents on this site are copyrighted ©.