2015-01-01 17:37:17

പുതുവര്‍ഷനാളില്‍ വത്തിക്കാന്‍
ചത്വരത്തില്‍ സമാധാനമണി മുഴങ്ങി


1 ജനുവരി 2015, വത്തിക്കാന്‍
പുതുവര്‍ഷനാളില്‍ വത്തിക്കാന്‍ ചത്വരത്തിലും സമാധാനത്തിന്‍റെ മണി
മുഴങ്ങി.

വടക്കെ ഇറ്റലിയിലെ റൊവെരേത്തോയിലെ മിരാവിലെ കുന്നിലാണ്
ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചു വീണവരെ അനുസ്മരിച്ചുകൊണ്ട്
1965-ല്‍, വിലപിക്കുന്ന മറിയം, എന്നര്‍ത്ഥത്തില്‍ Maria Dolen മണി സ്ഥാപിതമായത്.

2015-ന്‍റെ പുതുവര്‍ഷനാളിലെ ആദ്യ ‘മരിയ ഡോളന്‍’ മണിനാദമാണ് തത്സമയ സംപ്രേക്ഷണത്തിലൂടെ പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ജനുവരി
1-ന് ആഗോളസഭ ആചരിക്കുന്ന വിശ്വാശാന്തിദിനത്തില്‍ മുഴങ്ങിയത് വിശ്വശാന്തിയുടെ പ്രതിധ്വനിയായി ജനഹൃദയങ്ങളില്‍ മാറ്റൊലിക്കൊണ്ടു.

1965-ല്‍ ഗ്രാമത്തിലെ റൊവെരേത്തോയിലെ ഇടവകവികാരി സ്ഥാപിച്ച മണി, ആശീര്‍വ്വദിച്ചത് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായായിരുന്നു. വത്തിക്കാനിലെ ആടുന്ന മണിയൊഴിച്ചാല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആടുന്ന മണിയാണ് റൊവെരോത്തോയിലെ ആടുന്ന മണിയെന്ന് പറയപ്പെടുന്നു.

അനുദിനം മദ്ധ്യാഹ്നത്തില്‍ 12 മണിക്ക് 100 തവണ അടിക്കുന്ന മണി യുദ്ധവീരന്മാരുടെ അനുസ്മരണമെന്നതിനെക്കാള്‍, സമാധാനത്തിന്‍റെ കാഹളമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ത്രികാല പ്രാര്‍ത്ഥനയില്‍ പരാമര്‍ശിക്കുകയുണ്ടായി.








All the contents on this site are copyrighted ©.