2015-01-01 18:11:04

ജ്ഞാനസ്നാനം
നവജീവന്‍റെ മഹോത്സവം


1 ജനുവരി 2014, വത്തിക്കാന്‍
പുതുവര്‍ഷനാളില്‍ ജ്ഞാനസ്നാനദിനം ഓര്‍മ്മിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പുതുജീവന്‍റെ പ്രതീകമാണ് ജ്ഞാനസ്നാന ദിവസമെന്നും, അതിനാല്‍ പുതുവര്‍ഷപ്പുലരിയില്‍ ജ്ഞാനസ്നാനപ്പെടുത്തിയ തിയതിയും, സ്ഥലവും, ജ്ഞാനസ്നാനപിതാക്കളെയുമെല്ലാം അനുസ്മരിക്കുന്നത് അര്‍ത്ഥവത്താണെന്ന് പുതുവത്സരനാളിലെ സന്ദേശത്തിലൂടെ
പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ഡിസംബര്‍ 17-ാം തിയതി 78-ാം പിറന്നാള്‍ ആഘോഷിച്ച പാപ്പാ ഫ്രാന്‍സിസ്, തന്‍റെ ജ്ഞാനസ്നാദിനമായ ഡിസംബര്‍ 25-ാം തിയതി രാവിലെ പുരാതനമായ ജ്ഞാനസ്നാനത്തൊട്ടിയുള്ള വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍പ്പോയി അരമണിക്കോറോളം രഹസ്യമായി പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചാതായി വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ജനനത്തിന്‍റെ 10-ാം ദിവസം ജ്ഞാനസ്നാനം നടത്തുന്ന പഴയ പതിവിലാണ് തന്നെ അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസിലെ ഇടവകപ്പള്ളിയില്‍ ക്രിസ്തുമസ്ദിനത്തില്‍ ജ്ഞാനസ്നാനപ്പെടുത്തിയതെന്ന് പാപ്പാ പങ്കുവച്ചതായി സിസ്റ്റൈന്‍ കപ്പേളിയിലെ സ്റ്റാഫ് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.










All the contents on this site are copyrighted ©.