2014-12-31 16:58:33

പാപ്പായുടെ സന്ദര്‍ശനത്തിന്
ഫിലിപ്പീന്‍സും ശ്രീലങ്കയും ഒരുങ്ങുന്നു


31 ജനുവരി 2014, മനില
പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനംകൊണ്ട് അനുഗ്രഹീതമായ
2015- ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്ക് കര്‍ത്താവിന്‍റെ വര്‍ഷവും ജൂബിലി വര്‍ഷവുമാണെന്ന്, ദേശീയ മെത്രാന്‍സമിതിയുടെ പ്രസിഡന്‍റും, ലംഗായെന്‍- ഡഗുപാന്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് സോക്രാട്ടസ് വിലെഗാസ് പ്രസ്താവിച്ചു.

ജനുവരി 15-മുതല്‍ 19-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ്
80 ശതമാനം കത്തോലിക്കരുള്ള ഫിലിപ്പീന്‍സ് സന്ദേര്‍ശിക്കുന്നത്.

അതേസമയം,
പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രീലങ്കാ സന്ദര്‍ശനത്തെക്കുറിച്ച് ആശങ്കകളുണ്ടെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് പ്രവര്‍ത്തകനും ശ്രീലങ്ക സ്വദേശിയുമായ മോണ്‍സീഞ്ഞോര്‍ കമീലസ് നിമലന്‍ ജോണ്‍പിള്ളൈ ഡിസംബര്‍ 31-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ജനുവരി 12 മുതല്‍ 15-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ് ശ്രീലങ്കയിലെത്തുന്നതെങ്കിലും തൊട്ടുമുന്നെ ജനുവരി 8-ന് മാത്രം സമാപിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ശ്രീലങ്കന്‍ ദ്വീപില്‍ സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ള രാഷ്ട്രീയ ചലനങ്ങളെക്കുറിച്ച് സഭാദ്ധ്യക്ഷന്മാരും അവിടത്തെ വിശ്വാസസമൂഹവും ഏറെ ആകുലപ്പെടുന്നുണ്ടെന്നും,
ജാഫ്നാ രൂപതാംഗമായ മോണ്‍സീഞ്ഞോര്‍ കമിലസ് ജോണ്‍പിള്ളൈ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.