2014-12-31 16:29:04

നന്ദിയുടെ വികാരവുമായി
പാപ്പാ ഫ്രാന്‍സിസിന്‍റെ നവവത്സര പരിപാടികള്‍


31 ഡിസംബര്‍ 2014, വത്തിക്കാന്‍
1. നന്ദിപറഞ്ഞുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ പുതുവത്സര സായാഹ്നത്തിലെ ട്വിറ്റര്‍ സന്ദേശം.
Lord, thank you! ദൈവമേ, നന്ദി എന്നു മാത്രം കുറിച്ചുകൊണ്ടാണ്
ഡിസംബര്‍ 31-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ അനുവാചകരുമായി ചിന്തകള്‍‍ പങ്കുവച്ചത്.
.................................
2. പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സായാഹ്നപ്രാര്‍ത്ഥന വത്തിക്കാനിലെ വര്‍ഷാന്ത്യപരിപാടിയായിരിക്കുമെന്ന് ആരാധനക്രമ കാര്യാലയം അറിയിച്ചു.
ഡിസംബര്‍ 31-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം
5 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന സായാഹ്നപ്രാര്‍ത്ഥനയും, പരമ്പതാഗതമായ Te Deum സ്ത്രോത്രഗീതവുമായിരിക്കും 2014-ാമാണ്ടിലെ വത്തിക്കാന്‍റെ വര്‍ഷാന്ത്യപരിപാടിയെന്ന് ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി വ്യക്തമാക്കി. സായാഹ്നപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ വചനചിന്തകള്‍ പങ്കുവയ്ക്കുമെന്നും പ്രസ്താവന അറിയിച്ചു.
........................................
3. പുതുവത്സരപ്പുലരയില്‍ ദേവമാതൃത്വം അനുസ്മരിച്ച് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കും..എന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. ജനുവരി 1-ാം തിയതി വെള്ളിയാഴ്ച, പുതുവത്സരനാളില്‍ പ്രാദേശികസമയം രാവിലെ 10-മണിക്ക് പരിശുദ്ധ കന്യകാനാഥയുടെ ദേവമാതൃത്വം അനുസ്മരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും, ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഘോഷണം നടത്തുമെന്നും പ്രസ്താവന വ്യക്തമാക്കി.

ആഗോളസഭ വിശ്വശാന്തി ദിനമായി ആചരിക്കുന്നതും ഇന്നേദിവസമാണ്. പോള്‍ ആറാമന്‍ പാപ്പാ തുടക്കമിട്ട സഭയുടെ വിശ്വാശാന്തി ദിനാചരണത്തിന്‍റെ 48-ാം വാര്‍ഷികവുമാണിത്.
‘നാം അടിമകളല്ല, സോഹദരങ്ങളാണ്,’ എന്ന് ശീര്‍ഷകംചെയ്തിരിക്കുന്നതും ആധുനിക ലോകത്തിന്‍റെ അടിമത്വമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യക്കടത്ത് പ്രതിപാദ്യവിഷയമാക്കിയിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ശക്തമായ ലോകസമാധാന സന്ദേശവും ഈ ദിനത്തിന്‍റെ സവിശേഷതയാണെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.









All the contents on this site are copyrighted ©.