2014-12-26 06:14:00

അഭയാര്‍ത്ഥികള്‍ ദിവ്യഉണ്ണിയെപ്പോലെന്ന് ഇറാക്കിലെ ക്യാമ്പിലേയ്ക്ക് പാപ്പായുടെ സന്ദേശം


25 ഡിസംബര്‍ 2014, വത്തിക്കാന്‍ 
പാര്‍ക്കുവാന്‍ ഇടമില്ലാത്ത അഭയാര്‍ത്ഥികള്‍ ബതലഹേമിലെ ദിവ്യഉണ്ണിയെപ്പോലെയാണെന്ന് പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു.

ഡിസംബര്‍ 24-ാം തിയതി ബുധനാഴ്ച ക്രിസ്തുമസ്സ് സായാഹ്നത്തില്‍ ഇറാക്കിലെ ഏര്‍ബിലെ അങ്കാവാ അഭയാര്‍ത്ഥി ക്യാമ്പിലുള്ള ക്രൈസ്തവര്‍ക്കു നല്കിയ ടെലിഫോണ്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ വികാരാധീനനായി വിശേഷിപ്പിച്ചത്.

നാടും വീടുമില്ലാത്തവനായി ബെതലഹേമിലെ പുല്‍ത്തൊട്ടിയില്‍പ്പിറന്ന ക്രിസ്തു, പിന്നീട് നസ്രത്തില്‍നിന്നും കുടിയിറക്കപ്പെട്ട്, ജീവരക്ഷാര്‍ത്ഥം ഈജിപ്തിലേയ്ക്ക് പലായനംചെയ്യേണ്ടി വന്നതുപോലെയാണ് ഇറാക്കില്‍ നാടുകടത്തപ്പെട്ടവരുടെ അവസ്ഥയെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് പാപ്പ വേദനയോടും, ഒപ്പം സമാശ്വാസമായും പങ്കുവച്ചു.

അകലെയാണെങ്കിലും ഏവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍ പാപ്പാ നേരുന്നതായും, ക്രിസ്തുമസ് ബലിയര്‍പ്പണത്തിന് ഒരുങ്ങുന്ന ഓരോരുത്തരെയും  ആശ്ലേഷിക്കുകയും ആശീര്‍വ്വദിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അവരെ അറിയിച്ചു. 

ഇറാക്കിലെ തങ്ങളുടെ നാട്ടില്‍നിന്നും, വീട്ടിനിന്നും മുസ്ലീം വിമതരാല്‍ നാടുകടത്തപ്പെട്ട ക്രൈസ്തവസമൂഹത്തോട് സാറ്റലൈറ്റ് ലിങ്ക് വഴി ലഭ്യമായ ടെലിഫോണിലൂടെയാണ് ഏതാനും മിനിറ്റുകള്‍ സംസാരിച്ച്, പാപ്പാ അവരെ സാന്ത്വനപ്പെടുത്തിയതെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 








All the contents on this site are copyrighted ©.