25 ഡിസംബര്‍ 2014, വത്തിക്കാന്‍ ഡിസംബര്‍ 28-ാം തിയതി ഞായറാഴ്ച ആഗോളസഭ ആചരിക്കുന്ന
തിരുക്കുടുംബത്തിന്‍റെ മഹോത്സവമാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങളുടെ
ആഘോഷമാക്കി മാറ്റുന്നത്.
അന്ന് രാവിലെ പ്രാദേശിക സമയം 11.30-ന് പോള്‍ ആറാമന്‍
ഹോളില്‍ 7000-ത്തോളം കുടുംബങ്ങളെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ തിരുക്കുടുംബത്തിന്‍റെ
തിരുനാള്‍ കുടുംബങ്ങളുടെ ആഘോഷമാക്കി മാറ്റുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.
തുടര്‍ന്ന് മദ്ധ്യാഹ്നം 12.00 മണിക്ക് പതിവുള്ള ത്രികാലപ്രാര്‍ത്ഥനയും കുടുംബങ്ങള്‍ക്കൊപ്പം
ചൊല്ലി പാപ്പാ സന്ദേശം നല്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.