2014-12-24 18:56:09

നവമായ പ്രവര്‍ത്തനതന്ത്രങ്ങള്‍
നിര്‍ദ്ദേശിക്കുന്ന പാപ്പായുടെ
ക്രിസ്തുമസ് സന്ദേശം


23 ഡിസംബര്‍ 2014, വത്തിക്കാന്‍
സഭയുടെ ജീര്‍ണ്ണതയ്ക്ക് കാലികമായ മേന്‍പൊടിയാണ് വത്തിക്കാന്‍റെ ഭരണസംവിധാനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ ക്രിസ്തുമസ്സ് സന്ദേശമെന്ന്, ഇറ്റാലിയന്‍ ദൈവശാസ്ത്രജ്ഞന്‍, സെവറീനോ ഡിയാനിക്ക് അഭിപ്രായപ്പെട്ടു.

സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട 15 പാപങ്ങള്‍, പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിസംബര്‍ 22-ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍റെ ഭരണസംവാധിനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുമായി പാപ്പാ ഫ്രാന്‍സിസ് നല്കിയ തുറന്ന സന്ദേശത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഡിയാനിക് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഭാനവീകരണം ഉന്നംവച്ചുകൊണ്ടാണ് ഏറെ സ്വാതന്ത്ര്യത്തോടും സുതാര്യതയോടുംകൂടെ കാലികമായ ഈ തിരുത്തലിന് പാപ്പാ ഫ്രാന്‍സിസ് തയ്യാറായതെന്ന് ഫ്ലോറന്‍സ് യൂണിവേഴ്സിറ്റിയിലെ സാംസ്ക്കാരിക വിഭാഗം മേധാവിയായ ഡിയാനിക് വിലയിരുത്തി.

പാപ്പാ ഫ്രാന്‍സിസിന്‍റെ അഴിച്ചുപണിയെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന സഭാനവീകരണം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചല്ല, മറിച്ച് വ്യക്തികേന്ദ്രീകൃതമാണെന്ന്, ക്രിസ്തുമസ്സ് സന്ദേശം വ്യക്തമാക്കുന്നുണ്ടെന്ന് ഡിയാനിക്ക് അഭിമുഖത്തില്‍ വ്യക്തമാക്കി.

വത്തിക്കാന്‍റെ ഭരണസംവിധാനത്തിലെ വ്യക്തികളെ കേന്ദ്രീകരിച്ച് പാപ്പാ നല്കുന്ന നവമായ പ്രവര്‍ത്തനതന്ത്രങ്ങള്‍ neologism ചിലര്‍ക്ക് അസ്വീകാര്യമോ, പ്രതിഷേധാത്മകമോ ആയിരിക്കാമെങ്കിലും, ദിവ്യതകല്പിച്ചും പുതപ്പിച്ചും ചിലര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സഭയുടെ നിഗൂഢസ്വഭാവം പാടെ തുടച്ചുമാറ്റുന്നതും, മാനുഷികതയും യാഥാര്‍ത്ഥ്യബോധവുമുള്ള സഭാജീവിത്തിന്‍റെ വെളിപ്പെടുത്തലമാണിതെന്നും, ചരിത്രത്തില്‍ ആദ്യാമായിട്ടാണ് സഭാതലവന്‍ ഇങ്ങനയൊരു ശുദ്ധികലശത്തിന് മുതിരുന്നതെന്നും ഡിയാനിക് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

സഭാശ്രൂഷകര്‍ വിമാനംപോലെയാണ്, അറിയപ്പെടാത്തവര്‍ അപകടത്തില്‍പ്പെടുമ്പോഴാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്നതെന്ന്, പാപ്പാ പറഞ്ഞ നിരീക്ഷണം സഭാലോകത്തെ വിപ്ലവകരമായ പ്രസ്താവമാണെന്നും ഡിയാനിച്ച് അഭിപ്രായപ്പെട്ടു. സത്യം സ്നേഹത്തോടെയാണ് പറയുന്നതെന്നും, സഭയുടെ തലവനുമായ ക്രിസ്തുവിന്‍റെ ലാളിത്യത്തിലും ശൈലിയും ജീവിക്കുവാനും വളരുവാനും എല്ലാമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് സ്വയം നവീകരിക്കണം
എന്ന പ്രസ്താവനയോടെയുള്ള പാപ്പായുടെ സന്ദേശം ഹൃദര്‍സ്പര്‍ശിയാണെന്നും ദൈവശാസ്ത്രപണ്ഡിതനായ ഡിയാനിക് പ്രസ്താവിച്ചു.

സഭാശുശ്രൂഷകരുടെ 15 പാപങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രയോഗത്തിലും യുക്തിയിലും ചുവടെ ചേര്‍ക്കുന്നു.

വ്യക്തികള്‍ സ്വയം കല്പിക്കുന്ന അനശ്വരതയും അത്യന്താപേക്ഷിത, പ്രകടനപരമായ തൊഴില്‍ചമയ്ക്കാരം ആത്മീയമാന്ദത, അമിതമായ പ്രവൃത്തിനിഷ്ഠയും ക്ലിപ്തതയും, അത്മീയമറവി, പൊങ്ങച്ചവും വടംവലിയും, പൊയ്മുഖവും ദ്വൈമുഖവും പൊരുത്തക്കേടും, പരദൂഷണവും മുറുമുറുപ്പും, മുഖസ്തുതിയും മണിയടിയും, നിസംഗതയും അവജ്ഞയും, വിഷാദവും വിലാപഗീതികളും, ആര്‍ത്തിയും സമ്പദ്ഭ്രമവും, സങ്കുചിത മനഃസ്ഥിതിയും ചങ്ങാത്തവും, അധികാരഭ്രമത്തതയും പരസ്യക്കമ്പവും അല്ലെങ്കില്‍ പ്രദര്‍ശനക്കമ്പം എന്നിവയാണ് സഭാ പ്രവര്‍ത്തകരെ പാപ്പാ ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍.








All the contents on this site are copyrighted ©.