2014-12-19 16:47:18

പുല്‍ക്കൂടും ക്രിസ്തുമസ് മരവും
ദൈവിക ലാളിത്യത്തിന്‍റെ അടയാളങ്ങള്‍


19 ഡിസംബര്‍ 2014, വത്തിക്കാന്‍
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഡിസംബര്‍ 19-ാം തിയതി വെള്ളിയാഴ്ച തീര്‍ത്ഥാടകര്‍ക്കായി ഉത്ഘോടനം ചെയ്യപ്പെടുന്ന
വലിയ ക്രിബും ക്രിസ്തുമസ് മരവും സംഭാവനചെയ്തവര്‍ക്കും,
അതിന്‍റെ നിര്‍മ്മാതാക്കളും സംവിധായകരുമായ കലാകാരന്മാര്‍ക്കും
നന്ദിപറഞ്ഞുകൊണ്ട് ക്ലെമന്‍റൈന്‍ ഹാളിര്‍ച്ചേര്‍ന്ന കൂടിക്കാഴ്ചയിലാണ്
പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഇറ്റിലിയിലെ കാലാബ്രിയ പ്രവിശ്യയിലെ ജനങ്ങള്‍ 100-അടിയോളം ഉയരംവരുന്ന ദേവദാരു സമ്മാനിച്ചപ്പോള്‍, കളിമണ്‍ പ്രതിമകള്‍കൊണ്ടും ഫൈബര്‍ സാങ്കേതികതയിലും തീര്‍ത്ത വലിയ പുല്‍ക്കൂട് വേരോണായിലെ അരീനാ ഫൗണ്ടേഷന്‍ പാപ്പായ്ക്കു സമ്മാനിച്ചതാണ്.

ക്രിസ്തുമസ് നാളില്‍ തീര്‍ക്കുന്ന പുല്‍ക്കുടും അലങ്കരിച്ച മരവും ആരുടെയും ഹൃദയം കവരുന്നതാണെന്നും, ദൈവിക ലാളിത്യത്തിന്‍റെ അതിമനോഹാരിതയും, ഒപ്പം വിശ്വസാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും പ്രകാശവും പ്രത്യാശയുമാണ് അവ വിരിയിക്കുന്നതെന്നും പാപ്പാ സമര്‍ത്ഥിച്ചു.

ഈവര്‍ഷത്തെ വത്തിക്കാനിലെ ക്രിബ്ബിന്‍റെയും ജീവനുള്ള ക്രിസ്തുമസ് മരത്തിന്‍റെയും പ്രായോജകരായ വെറോണാ, കലാബ്രിയാ എന്നിവിടങ്ങളിലെ മെത്രാപ്പോലീത്താമാരായ ആര്‍ച്ചുബിഷപ്പ് സേത്തി, ആര്‍ച്ചുബിഷപ്പ് ബെര്‍ത്തലോണെ എന്നിവര്‍ നേതൃത്വംനല്കിയ സംഘത്തിന് ക്രിസ്തുമസ് സന്ദേശം നല്കുകയും, അവര്‍ നല്കിയ സമ്മാനങ്ങള്‍ക്ക് പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തും.

വത്തിക്കാനിലെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ക്രിബും ക്രിസ്തുമസ് മരവും വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഹ്രസ്വമായ ചടങ്ങില്‍ ഉദ്ഘാടനംചെയ്യപ്പെടുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.









All the contents on this site are copyrighted ©.