2014-12-18 16:46:20

ഭാരതീയ ദൈവശാസ്ത്രത്തിന്
അജപാലന മാതൃകള്‍ വേണം


17 ഡിസംബര്‍ 2014, ചെന്നൈ
ദൈവശാസ്ത്ര മേഖലയില്‍ ഭാരതീയ തനിമയുള്ള അജപാലന മാതൃകയും പ്രവര്‍ത്തന പദ്ധതിയും ആവിഷ്ക്കരിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണി സ്വാമി, മദ്രാസ്-മൈലാപ്പൂര്‍ മെത്രാപ്പോലിത്ത പ്രസ്താവിച്ചു.

ഡിസംബര്‍ 13-ാം തിയതി ചെന്നയിലെ ധ്യാനാശ്രമത്തില്‍ സമ്മേളിച്ച ഭാരതത്തിന്‍റെ ദൈവശാസ്ത്ര പണ്ഡിതന്മാരുടെ ത്രിദിന സമ്മേളനം ഉത്ഘാടനംചെയ്യവെയാണ്
ആര്‍ച്ചുബിഷപ്പ് അന്തോണിസ്വാമി ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനുവദിച്ചിട്ടുള്ള തദ്ദേശവത്ക്കരണ നയങ്ങളുടെ ചുവടുപിടിച്ച് വിവിധ പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ടെങ്കിലും, അജപാലനപരമായ മാതൃകയും പ്രചാരണപദ്ധതികളും വികസിക്കാന്‍ കാര്യമായ പരിശ്രമം ഇല്ലാതെ പോയതാണ് അവയെല്ലാം കെട്ടടങ്ങുവാന്‍ ഇടയായതെന്ന്, ഡിസംബര്‍ 13-ന് ചെന്നൈയിലെ ധ്യാനാശ്രമത്തില്‍ ആരംഭിച്ചച സമ്മേളനത്തിന് ആമുഖമായി ആര്‍ച്ചുബിഷപ്പ് അന്തോണി സ്വാമി അഭിപ്രായപ്പെട്ടു.

ഭാരത സംസ്ക്കാരവും സാമൂഹ്യജീവിത പശ്ചാത്തലവും സ്വാംശീകരിച്ചും നാടിന്‍റെ തനിമയാര്‍ന്ന ആത്മീയതയെ അടിസ്ഥാനമാക്കിയും ദൈവശാസ്ത്ര ചിന്തകളും, ആരാധനക്രമ ശൈലിയും വികസിപ്പിക്കാന്‍ വൈകിയിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ്പ് അന്തോണി സ്വാമി സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

ദേശീയ മെത്രാന്‍ സമതിയുടെ കീഴില്‍ ബാംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന NBCLC പോലുള്ള സ്ഥാപനങ്ങളില്‍ ഫാദര്‍ അമലോത്ഭവദാസ്, പോള്‍ പുത്തനങ്ങാടി എന്നിവരും, തമിഴ്നാട്ടില്‍ ബീഡി ഗ്രിഫിത്ത്, സ്വാമി വിക്രാന്ത് പോലുള്ളവരും ഈ മേഖലയില്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ സമ്മേളനം ചര്‍ച്ചകളിലും തുടര്‍ന്നുള്ള പഠനങ്ങളിലും അനുസ്മരിച്ചു.
നവമായ ഭാരതീയ ദൈവശാസ്ത്ര സംസ്ക്കാരം – മാതൃകയും പ്രചാരണ പദ്ധതിയും എന്നതായിരുന്നു ഇക്കുറി സമ്മേളനത്തിന്‍റെ പ്രതിപാദ്യ വിഷയം - Call for a New Theology
of Culture - Revisiting the Mission Praxes and Paradigms.

ഭാരതത്തില്‍ ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അസോസിസിയേഷന്‍ പ്രസിഡന്‍റ്, ഫാദര്‍ ആന്‍റെണി കളിയത്ത് മുഖ്യപ്രഭാഷണം നടത്തി.

ഭാരതത്തിലെ വിവിധ ദൈവശാസ്ത്ര വിദ്യാപീഠങ്ങളില്‍നിന്നുമുള്ള പ്രഫസര്‍മാരും പണ്ഡിതന്മാരും, ദൈവശാസ്ത്ര വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍പ്പെടുത്തിയിട്ടുള്ള
ഭാരതത്തിലെ വിവിധ യൂണിവേഴിസിറ്റികളുടെ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.