2014-12-17 19:08:41

പാപ്പായെ കാണാന്‍
പൊതുകൂടിക്കാഴ്ചയ്ക്ക് മാത്രം
രണ്ടുകോടി തീര്‍ത്ഥാടകര്‍


17 ഡിസംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിന്‍റെ കഴിഞ്ഞൊരു വര്‍ഷത്തെ പൊതുകൂടിക്കാഴ്ചാ പരിപാടികളില്‍
രണ്ടു കോടിയോളം ജനങ്ങള്‍ പങ്കെടുത്തുവെന്ന് വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി.

2014-ാം മാണ്ടില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന ബുധനാഴ്ചകളിലെ പാപ്പായുടെ 43 പൊതുകൂടിക്കാഴ്ച പരിപാടികളില്‍ മാത്രമാണ് 2 കോടിയോളം തീര്‍ത്ഥാടകര്‍ പങ്കെടുത്തതെന്ന് വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസ്താവന വ്യക്തമാക്കി.

ഈ-മെയില്‍ സംവിധാനത്തിലൂടെയും, നേരിട്ടുമുള്ള ബുക്കിങ്ങുകള്‍ക്കും പുറമെ, ടിക്കറ്റുകള്‍ മുന്‍കൂറായി വത്തിക്കാനിന്‍റെ സുരക്ഷാവിഭാഗങ്ങള്‍ വഴി വിതരണംചെയ്തുകൊണ്ടുമാണ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പരിപാടികള്‍ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് കാര്യക്ഷമമായി ക്രമീകരിക്കുന്നത്.

2014-ല്‍ നടത്തപ്പെടുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അവസാനത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണമാണ് ഡിസംബര്‍ 17-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ അരങ്ങേറിയത്. സ്ഥാനാരോപിതനായശേഷം ഇന്നുവരെയ്ക്കും
73- പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരിപാടികള്‍ ബുധനാഴ്ചകളില്‍ വത്തിക്കാനിലെ ചത്വരത്തില്‍ നടന്നിട്ടുണ്ട്.

ശരാശരി 50,000-പേരാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ബുധനാഴ്ചകളിലുള്ള കഴിഞ്ഞൊരു വര്‍ഷത്തിലെ പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ സംബന്ധിച്ചതെന്നും വത്തിക്കാന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.