2014-12-17 18:46:29

പാപ്പായുടെ
എഴുപതെട്ടാം പിറന്നാള്‍
പാവങ്ങള്‍ക്കൊപ്പമുള്ള
പങ്കുചേരലായി


17 ഡിസംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിന്‍റെ 78-ാം പിറന്നാളായിരുന്നു ഡിസംബര്‍ 17-ാം തിയതി.
പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍ പാപ്പാ നേരത്തെതന്നെ പേപ്പല്‍ വാഹനത്തില്‍ വത്തിക്കാനിലെ ചത്വരത്തിലെത്തി ജനങ്ങള്‍ അഭിവാദ്യംചെയ്തു മുന്നോട്ടു നീങ്ങി.
കേക്കു നല്കിയും ഇടയ്ക്ക് ക്ഷീണിതനായ പാപ്പായ്ക്ക് കുടിക്കാന്‍ ‘മെയ്റ്റ്’ നല്കിയും പിറന്നാളില്‍ ജനങ്ങള്‍ പാപ്പായോട് കൂടുതല്‍ സ്നേഹവും ഊഷ്മളതയും കാണിച്ചു.

ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി പാവങ്ങള്‍ക്കു നല്കിയ പരിഗണനയാണ് ശ്രദ്ധേയമായത്.

വത്തിക്കാനിലെ ചത്വരത്തിന്‍റെ പതിവുള്ള രോഗികളുടെ മുന്‍പന്തിയിലെ സെക്ടറിനും മുന്നില്‍ പാവങ്ങളും അനാഥരുമായ 8 വിവിധ ദേശക്കാരായ കുട്ടികളാണ് പാപ്പായ്ക്ക് പിറന്നാല്‍ ആശംസയര്‍പ്പിച്ചത്. നൈജീരിയക്കാരന്‍ ബാലന്‍ നല്കിയ വലിയ സൂര്യകാന്തിപൂക്കളുടെ ചെണ്ട് പ്രത്യാശയുടെ പ്രതീകമായിരുന്നു. ഇന്നേദിവസംതന്നെ ജന്മദിനം ആഘോഷിച്ച മുസ്ലിം പയ്യനെ പാപ്പാ ആശ്ലേഷിച്ച് ആശീര്‍വ്വദിച്ചു. മറ്റു കുട്ടികള്‍ ഇറ്റലി, പോളണ്ട്, അല്‍ബേനിയ, സ്ലൊവാക്കിയ, റൊമേനിയ എന്നിവടങ്ങളില്‍ നിന്നുള്ളവരായിരുന്നു.

സ്പെയിനിലെ കമ്പനി എത്തിച്ച 800 കിലോ കോഴിയിറച്ചി, പാപ്പായുടെ ജന്മദിനം പ്രമാണിച്ച് പാവങ്ങള്‍ക്ക് നല്കുവാനുള്ളതായിരുന്നു. കൊറിയയിലെ അംഗവൈകല്യമുള്ള കുട്ടികളുടെ ഗ്രാമവും പാപ്പായ്ക്ക് ജന്മദിന സമ്മാനങ്ങള്‍ എത്തിച്ചിരുന്നു. അവര്‍ ഒരുക്കിയ പ്രത്യേക ബിസ്ക്കറ്റ് പാക്കറ്റകള്‍ പാപ്പായുടെ പേരില്‍ പാവങ്ങള്‍ക്ക് നല്കുവാനുള്ളതായിരുന്നു.
റോമിലെ ലീജിയനറീസ് ഓഫ് ക്രൈസ്റ്റ് തയ്യാറാക്കിയ അര്‍ജന്‍റീനായുടെ ദേശീയ നിറങ്ങളുള്ള കൂറ്റന്‍ കേക്കും. 3000-ത്തോളം ലാറ്റിന്‍ അമേരിക്കന്‍ ‘ടാങ്കോ’ നൃത്തകരും ചേര്‍ന്ന് പാപ്പായുടെ ജന്മദിനം നിറപ്പകിട്ടുള്ളതാക്കാന്‍ ശ്രമിച്ചു.

പാപ്പാ ഫ്രാന്‍സിസ് മന്ദസ്മിതത്തോടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ട് പതിവുള്ള ത്രികാല പ്രാര്‍ത്ഥാ പരിപാടിയിലേയ്ക്കു കടന്നു. കുടുംബങ്ങളെക്കുറിച്ചുള്ള പ്രഭാഷണം പാപ്പാ തുടര്‍ന്നു.
പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ ഭീകരുടെ കരങ്ങളില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട 132 കുട്ടികളെ പാപ്പാ അനുസ്മരിച്ചു. അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഏതാനും നിമിഷത്തെ മൗനം ആചരിക്കുകയും ചെയ്തു.

2014-ാം ആണ്ടില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അവസാനത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണമായിന്നു ബുധനാഴ്ച. കഴിഞ്ഞൊരു വര്‍ഷക്കാലം ബുധനാഴ്ചകള്‍ തോറുമുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണങ്ങള്‍ക്കു മാത്രമായി 2 കോടിയോളം തീര്‍ത്ഥാടകര്‍ വത്തിക്കാനിലെ എത്തിയതായി ഗവര്‍ണറേറ്റിന്‍റെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍ അറിയിച്ചത്, പിറന്നാള്‍ ആഘോഷത്തോടൊപ്പം ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഹര്‍ഷാരവമുയര്‍ത്തി.








All the contents on this site are copyrighted ©.