2014-12-17 17:53:29

കുട്ടികളെ കൊലപ്പെടുത്തിയതില്‍
പാപ്പാ ഫ്രാന്‍സിന്‍റെ മൗനനൊമ്പരം


17 ഡിസംബര്‍ 2014, വത്തിക്കാന്‍
പാക്കിസ്ഥാനിലെ ഭീകരതയുടെ ഞെടുക്കത്തില്‍ പാപ്പാ ഫ്രാന്‍സിസ് നിശ്ബ്ദമായി പ്രാര്‍ത്ഥിച്ചു.
ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന ഈ വര്‍ഷത്തെ തന്‍റെ അവസാന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ഇസ്ലാം ഭീകരരുടെ കരങ്ങളില്‍ ക്രുരമായി കൊല്ലപ്പെട്ട പാക്കിസ്ഥാനിലെ കുട്ടുകളെയോര്‍ത്ത് പാപ്പാ മൗനമായി ദുഃഖം രേഖപ്പെടുത്തിയത്.

ഒരു നിമിഷം നിശ്ബ്ദമായി പ്രാര്‍ത്ഥിക്കാം, എന്നു പ്രസ്താവിച്ചുകൊണ്ട് കുട്ടികളെപ്പോലും വേട്ടായാടുന്ന ഭീകരരുടെ ഞെട്ടിപ്പിക്കുന്ന കൂട്ടക്കുരുതിയെ പാപ്പാ മൗനമായി അപലപിച്ചു.
മരണമടഞ്ഞ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കു വേണ്ടിയും, ഒപ്പം ഭീകരരുടെ മാനസാന്തരത്തിനായും പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാനിലെ ചത്വരത്തില്‍ സമ്മേളിച്ച 30,000-ല്‍ ഏറെ വരുന്ന വിശ്വാസികളോടും ലോകത്തോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ 17-ാം തിയതി പാപ്പായുടെ 78-ാം പിറന്നാളായിരുന്നു. ചത്വരത്തില്‍ തിങ്ങിക്കൂടിയ ജനാവലി പാപ്പായ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. തന്‍റെ ജനന്മനാളില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മുസ്ലിം ബാലനെ പാപ്പാ ആശ്ലേഷിച്ച് ആശീര്‍വ്വദിച്ചതും, പാക്കിസ്ഥാനില്‍ 132 കുട്ടികളെ കൊലപ്പെടുത്തിയ മുസ്ലിം ഭീകരോട് പാപ്പാ കാണിക്കുന്ന അനുരജ്ഞനാഹ്വാനമാണോ എന്നു തോന്നുകയായിരുന്നു.

ഡിസംബര്‍ 16-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തളിബാന്‍ തീവ്രവാദികളുടെ ചാവേര്‍പ്പട സ്ക്കിലേയ്ക്ക് ഇരച്ചു കയറിയത്. തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍നിന്നും 120 കി.മീ. അകലെ പേഷവാറിലെ മിലട്ടറി സ്ക്കൂളിലാണ് സംഭവം.








All the contents on this site are copyrighted ©.