2014-12-14 19:59:09

പുല്‍ക്കൂട്ടില്‍ വയ്ക്കുവാനുള്ള
ഉണ്ണിയുടെ തിരുസ്വരൂപങ്ങള്‍
പാപ്പാ ഫ്രാന്‍സിസ് ആശീര്‍വ്വദിച്ചു


14 ഡിസംബര്‍ 2014, വത്തിക്കാന്‍
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പതിവിലും കൂടുതല്‍ ജനാവലിയായിരുന്നു.
അവരില്‍ അധികവും കുട്ടികളും യുവജനങ്ങളുമായിരുന്നു. ക്രിസ്തുമസ്സിന് ഇനിയും രണ്ടാഴ്ച ബാക്കി നില്ക്കെ റോമാ രൂപതയിലെ ഇടവക ഓറട്ടറികള്‍ സംഘടിപ്പിച്ച ഉണ്ണീശോയുടെ തിരുസ്വരൂപങ്ങല്‍ പാപ്പാ ഫ്രാന്‍സിസില്‍നിന്നും ആശീര്‍വ്വദിച്ചു ലഭിക്കുന്നതിന് കുടികള്‍ ആടിയും പാടിയുമെത്തി.
ഞായറാഴ്ച പതിവുള്ള ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ കുട്ടികള്‍ കൊണ്ടുവന്ന ചെറുതും വലുതുമായ ഉണ്ണിയേശുവിന്‍റെ ബിംബങ്ങള്‍ അവര്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് അവ ആശ്രീര്‍വദിച്ചു നല്കി.

ക്രിസ്തുമസ്സ് നാളില്‍, ആഗമനകാലത്തെ മൂന്നാം ഞായറാഴ്ച പുല്‍ക്കൂട്ടില്‍ വയ്ക്കുവാനുള്ള ഉണ്ണീശോയുടെ തിരുസ്വരൂപം വെഞ്ചിരിപ്പിക്കുന്ന പതിവ് കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടുന്നുണ്ടെന്ന്, റോമാ രൂപതയുടെ പ്രസ്സ് ഓഫിസ് മേധാവി മിഖയേലാ കാസ്ത്രോ പറഞ്ഞു.
‘സന്തോഷത്തിന്‍റെ ഞായര്‍’ എന്ന് ആരാധനക്രമം വിശേഷിപ്പിക്കുന്ന ആഗമനകാലത്തെ മൂന്നാം വാരത്തില്‍ കുട്ടികള്‍ കൊണ്ടുവരുന്ന പുല്‍ക്കൂട്ടില്‍ വയ്ക്കുവാനുള്ള ഉണ്ണിയെ പാപ്പാ വെഞ്ചെരിക്കുന്ന റോമാ രൂപതയിലെ പതിവിന് കൂടുതല്‍ പ്രിയമേറി വരുന്നുണ്ടെന്നും, അത് മറ്റ് ഇടങ്ങളിലേയ്ക്കും നാടുകളിലേയ്ക്കും പ്രചരിക്കുന്നുണ്ടെന്നും, റോമാ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ മിഖയേല വ്യക്തമാക്കി. റോമാരൂപതിയിലെ ഉണ്ണിയുടെ വെഞ്ചിരിപ്പിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മിഖയേലാ ചൂണ്ടിക്കാട്ടി.
എല്ലാവര്‍ക്കും വത്തിക്കാനില്‍ എത്താന്‍ സാധ്യമല്ലാത്തതിനാല്‍ ഈ പതിവ് ഇന്ന് ഇറ്റലിയിലെ മിക്ക രൂപതകളിലും ഇടവകകളിലും വളരെ ജനകീയമായിക്കഴിഞ്ഞു.









All the contents on this site are copyrighted ©.