2014-12-12 09:47:54

സാഹോദര്യ വീക്ഷണത്തില്‍
ഇല്ലാതാകുന്ന അടിമത്വം


11 ഡിസംബര്‍ 2014, റോം
സമാധാനത്തിന് അടിസ്ഥാനം സാഹോദര്യമാണ് എന്ന സംഞ്ജയാണ് പാപ്പായുടെ സന്ദേശത്തിന് ആധാരമെന്ന് നീതിക്കും സമാധാനത്തിനുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

ഡിസംബര്‍ 10-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പായുടടെ
2015-ലേയ്ക്കുള്ള വിശ്വസമാധാന സന്ദേശം പ്രകാശനംചെയ്തുകൊണ്ടു
റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ നിരീക്ഷിച്ചത്.

അടിമകളല്ല, നാം സഹോദരങ്ങളാണ് എന്ന് ശീര്‍ഷകം ചെയ്തിരിക്കുന്ന
പാപ്പാ ഫ്രാന്‍സിസന്‍റെ തനിമയാര്‍ന്ന സന്ദേശം മനുഷ്യക്കടത്തെന്ന മാനിവികതയ്ക്കെതിരായ തിന്മയാണ് ഇക്കുറി പ്രതിപാദ്യ വിഷയമാക്കിയിരിക്കുന്നത്.
എന്നാല്‍ ജീവിതത്തിന്‍റെ വിവിധ തുറകളില്‍ തലപൊക്കിയിരിക്കുന്ന മനുഷ്യക്കടത്തെന്ന മഹാപാതകത്തിന് കാരണം സാഹോദര്യമില്ലാത്ത സ്വാര്‍ത്ഥതയാണെന്നും, അതുകൊണ്ടാണ് സ്വന്തം സഹോദരിയെയും സഹോദരനെയുംപോലെ അടിമയാക്കാന്‍ ഇന്ന് മനുഷ്യന്‍ മടിക്കാത്തതെന്ന് സന്ദേശത്തില്‍ പാപ്പാ പരാമര്‍ശക്കുന്നതായി കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വാര്‍ത്താ സമ്മേളനത്തില്‍‍ ചൂണ്ടിക്കാട്ടി.

ദൈവത്തിന്‍റെ പദ്ധതിയില്‍ അടിമത്വത്തിന് സ്ഥാനമില്ലെന്നും, തന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യാന്തസ്സ് മാനിക്കപ്പെടേണ്ടതാണെന്ന് പാപ്പാ തിരുവെഴുത്തുകളുടെ വെളിച്ചത്തില്‍ സന്ദേശത്തില്‍ സമര്‍ത്ഥിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമിര്‍ശിച്ചു.

മാനവിക സാഹോദര്യം ചരിത്രത്തില്‍ ഖണ്ഡിക്കപ്പെട്ടപ്പോഴെല്ലാം, ദൈവം പ്രവാചകരുടെയും ആത്മീയനേതാക്കളുടെയും ഇടപെടലിലൂടെ അത് പരിഹരിക്കുന്നുണ്ട്. പിന്നെ കാലത്തികവിലൂടെ ഈ വിശ്വസാഹോദര്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയു സന്ദേശം ലോകത്തിന് വെളിപ്പെട്ടുകിട്ടുന്നത് ക്രിസ്തുവിലാണെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രകാശനകര്‍മ്മത്തില്‍ എടുത്തു പറഞ്ഞു.

ആഗോളവത്കൃതമായ സാഹോദര്യവീക്ഷണത്തിലൂടെ മാത്രമെ ഇന്ന് മാനവകുലത്തെ കാര്‍ന്നുതിന്നുന്ന മനുഷ്യക്കടത്തെന്ന തിന്മയെ ദൂരീകരിക്കുവാന്‍ സാധിക്കൂ എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിലെ ചിന്തകള്‍ ഉദ്ധരിച്ചുകൊണ്ടാണ് വിശ്വസമാധാന സന്ദേശം റോമില്‍ പ്രകാശനം ചെയ്യപ്പെട്ടത്.

സഹോദര്യത്തിന്‍റെ പിള്ളത്തൊട്ടിലും പ്രഥമ വിദ്യാലയവും കുടുംബമാണെന്ന് പാപ്പാ പ്രാന്‍സിസ് പ്രത്യേകം സന്ദേശത്തില്‍ പ്രതിപാദിക്കുന്നതും കര്‍ദ്ദിനാല്‍ ടേര്‍ക്സണ്‍ എടുത്തുപറഞ്ഞു. കാരണം, സഭയിലെ രണ്ടു സിനഡു സമ്മേളനങ്ങളും കുടുംബങ്ങള്‍ക്കായിട്ടാണ് ഈ വര്‍ഷം സഭ സമര്‍പ്പിച്ചിരിക്കുന്നതെന്ന വസ്തുതയും കര്‍ദ്ദിനാള്‍ വാര്‍ത്താ സമ്മേലനത്തില്‍ എടുത്തുപറഞ്ഞു.








All the contents on this site are copyrighted ©.