2014-12-10 18:28:55

എത്യോപ്യായിലെ സഭ
ആത്മീയ സമ്പന്നയെന്ന്
കര്‍ദ്ദിനാള്‍ സാന്ദ്രി


10 ഡിസംബര്‍ 2014, ആഡിസ് അബാബ്
പ്രതിസന്ധികളിലും എത്യോപ്യായിലെ സഭ ആത്മീയതയില്‍ സമ്പന്നയാണെന്ന്,
പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍,
കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു.

ഡിസംബര്‍ 10-ാം തിയതി ബുധനാഴ്ച രാവിലെ എത്യോപ്യായുടെ തലസ്ഥാന നഗരമായ ആഡിസ് അബാബില്‍ നടന്ന ദേശീയ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ്, സഭാനേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്.

കാലാവസ്ഥാ കെടുതിയും അഭ്യന്തര കാലപങ്ങളും സഹിക്കുന്ന എത്യോപ്യായിലെ പൗരസ്ത്യസഭാ പ്രവിശ്യകള്‍ വളര്‍ച്ചപ്രാപിക്കുന്നതിലും, സുവിശേഷമൂല്യങ്ങളില്‍ മുന്നേറുന്നതിലും സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ സാന്ദ്രി സന്തുഷ്ടി പ്രകടമാക്കി.

എത്യോപ്യയില്‍ മെത്രാന്‍ സമിതി സ്ഥാപിച്ചതിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷത്തോട് അനുബന്ധിച്ചു നടത്തിയ സഭാ പ്രവിശ്യകളുടെ (4 eaparchies of Alexandrian Rite) ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനിടയില്‍ നടന്ന സഭാതലവന്മാരുടെയും, ഇതര അജപാലന പ്രവര്‍ത്തക സമിതികളുടെയും സംയുക്ത സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ സാന്ദ്രി എത്യോപ്യായിലെ സഭാസമൂഹങ്ങളെ അഭിനന്ദിച്ചത്.

സന്ദര്‍ശനത്തിന്‍റെ സമാപനദിനമായ ഡിസംബര്‍ 11-ന് എത്യോപ്യായിലെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ്, അബൂനെ മത്തിയാസ് പ്രഥമന്‍, പ്രധാനമന്ത്രി ഹൈലേമെറിയം ദസാലെനുമായും കര്‍ദ്ദിനാള്‍ സാന്ദ്രി കൂടിക്കാഴ്ച നടത്തും.









All the contents on this site are copyrighted ©.