2014-12-04 18:12:44

സാകല്യേനയും സുതാരവുമായ
വികസനവീക്ഷണം വേണമെന്ന്
ആര്‍ച്ചുബിഷപ്പ് ഔസാ


4 ഡിസംബര്‍ 2014, ന്യൂയോര്‍ക്ക്
ആഗോള വികസനപദ്ധതികളില്‍ സാകല്യേനയും സുതാര്യവുമായ വീക്ഷണം വേണമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ അഭിപ്രായപ്പെട്ടു.

2015-ന് ശേഷമുള്ള ഐക്യാരാഷ്ട്ര സഭയുടെ സുസ്ഥിതി വികസനപദ്ധതികളെക്കുറിച്ച് ഡിസംബര്‍ 3-ന് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് ആര്‍ച്ചുബിഷ്പ്പ് ഓസാ വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

റോമിലെ ഫാവോ ആസ്ഥാനത്ത് നവംബറില്‍ സംഗമിച്ച പോഷകാഹാരത്തെ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടിയതുപോലെ.... ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെയും ഉള്‍പ്പെടുത്തുന്ന സുതാര്യമായ സാകല്യ സംസ്കൃതിയായിരിക്കണം ഐക്യരാഷ്ട്ര സഭയുടെ ഭാവി വികസനപദ്ധതികളുടെ മാനദണ്ഡമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.