2014-12-04 18:23:53

ബ്രിട്ടണ്‍-വത്തിക്കാന്‍ നയതന്ത്രബന്ധം
മാനവീയതയുടെ നന്മ ലക്ഷൃമാക്കിയെന്ന്
കര്‍ദ്ദിനാള്‍ പരോള്‍


4 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 3-ാം തിയതി രാവിലെ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളില്‍ വത്തിക്കാന്‍ ബ്രിട്ടണ്‍ നയന്ത്രബന്ധത്തെ മാനവീയമെന്നു വിശേഷിപ്പിച്ചത്.

സഭയും രാഷ്ട്രവും വ്യത്യസ്തവും സ്വതന്ത്രവുമായ രണ്ടു അസ്തിത്വമുള്ള പൊതുസ്ഥാപനങ്ങളാണെങ്കിലും, മനുഷ്യകുലത്തിന്‍റെ ധാര്‍മ്മിക നന്മയാണ് വത്തിക്കാന്‍-ഇംഗ്ലണ്ട് നയതന്ത്രബന്ധത്തില്‍ പ്രാഥമ്യം നല്ക്കുന്നതെന്നും, അത് സഭയുടെ അസ്തിത്വത്തിന്‍റെ നിസ്വാര്‍ത്ഥമായ ആത്മീയ സ്വഭാവവും ലക്ഷൃവും വെളിപ്പെടുത്തുന്നുണ്ടെന്നും, ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന ബ്രിട്ടണ്‍-വത്തിക്കാന്‍ നയതന്ത്രബന്ധങ്ങളുടെ പ്രഖ്യാപനത്തില്‍ വ്യക്തമാണെന്നും കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.

സഭയുടെ ആത്മീയശക്തിയെ ഭയക്കുന്നവരും എതിര്‍ക്കുന്നവരും ലോകത്തുണ്ടാകാമെങ്കിലും, സംവാദത്തിന്‍റെയും സുവിശേഷമൂല്യങ്ങളുടെയും പാതിയില്‍ ലോകത്ത് സഭ അവളുടെ സാന്നിദ്ധ്യം പ്രകടമാക്കുകയും ലഭ്യാൃമാക്കുകയും ചെയ്യുമെന്നും കര്‍ദ്ദിനാള്‍ പരോളില്‍ വ്യക്തമാക്കി.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ബ്രിട്ടന്‍റെ മണ്ണില്‍ കാലുകുത്തിയ ആദ്യത്തെ പത്രോസിന്‍റെ പിന്‍ഗാമിയെന്നും (1982), അതിനെ തുടര്‍ന്ന് 2010-ല്‍ മുന്‍പാപ്പാ ബനഡിക്ടും ഇംഗ്ലണ്ട് സന്ദര്‍ശിച്ചിട്ടുള്ളതും, ഇംഗ്ലിഷ് സംസ്ക്കാരവുമായി എന്നും നല്ല ബന്ധങ്ങള്‍ വത്തിക്കാന്‍ പുലര്‍ത്തിയിട്ടുള്ളതും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു.
എലിസബത്തു രാജ്ഞിയുടെ പാപ്പാ ഫ്രാന്‍സിസനെ കാണുവാനുള്ള ചരിത്ര സന്ദര്‍ശനവും കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു. അടുത്ത കാലത്തെ പല യാത്രകളും തിട്ടപ്പെടുത്തിയിട്ടുള്ള പാപ്പാ ഫ്രാന്‍സിസ് ഉടനെ ഇംഗ്ലണ്ടിലേയ്ക്ക് യാത്രചെയ്യില്ലെങ്കിലും, ബിട്ടിഷ് സാമ്രാജ്യത്തിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനം സാദ്ധ്യതയാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പരാമിര്‍ശിച്ചു.








All the contents on this site are copyrighted ©.