2014-12-04 17:54:19

നയതന്ത്രംബന്ധം ലോകത്തിന്‍റെ
ധാര്‍മ്മിക നന്മയ്ക്കുള്ള നിലപാട്


4 ഡിസംബര്‍ 2014, വത്തിക്കാന്‍
ഇംഗ്ലണ്ട് വത്തിക്കാന്‍ നയതന്ത്ര ബന്ധം ലോകത്തിന്‍റെ ധാര്‍മ്മിക നന്മയ്ക്കായുള്ള അടിയുറച്ച നിലപാടാണെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.
ബ്രിട്ടണ്‍-വത്തിക്കാന്‍ നയതന്തബന്ധത്തിന്‍റെ പുനരാവിഷ്ക്കരണ ശതാബ്ദി ആഘോഷിച്ചുകൊണ്ട് ഡിസംബര്‍ 3-ാം തിയതി ബുധാഴ്ച പൗലോസ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ അര്‍പ്പിച്ച കൃതജ്ഞതാദിവ്യബലിമദ്ധ്യേയാണ്
കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടു മഹായുദ്ധങ്ങളുടെ കെടുതികള്‍ക്കുശേഷം ലോകത്ത് ഐക്യവും സാഹോദര്യവും വളര്‍ത്തണമെന്ന വിശ്വാസാധിഷ്ഠിതമായ ബോധ്യത്തോടെയാണ് ഇരുപക്ഷങ്ങളും – വത്തിക്കാനും ഇംഗ്ലണ്ടും - ഇന്നും കൈകോര്‍ത്തു ചരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വചനപ്രഘോഷണമദ്ധ്യേ വ്യക്തമാക്കി. അപരിത്യാജ്യമായ മനുഷ്യാന്തസ് നിലനിര്‍ത്തുവാനും മാനിക്കുവാനുമുള്ള ഉറച്ച തീരുമാനത്തില്‍ ഇരുസഖ്യവും നീതിയുടെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ എന്നും ആശ്ലേഷിക്കുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സമര്‍ത്ഥിച്ചു.

ഇംഗ്ലണ്ടിന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധി ബരോണസ് ആന്‍ലെയ്ക്കൊപ്പം
മറ്റു രാഷ്ട്രപ്രതിനിധികളും ബ്രിട്ടിഷ് പൗരന്മാരും, ആംഗ്ലിക്കന്‍ സഭാംഗങ്ങളും വത്തിക്കാന്‍റെ പ്രതിനിധി സംഘത്തൊടൊപ്പമുള്ള വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ നാമത്തിലുള്ള ബസിലിക്കയിലെ ദിവ്യബലിയില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.