2014-12-03 16:15:09

മാനവികതയുടെ
തരംതാഴ്ത്തലാണ്
മനുഷ്യക്കടത്തെന്ന്
പാപ്പാ ഫ്രാന്‍സിസ്


3 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 2-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ സംഗമിച്ച
‘ആധുനിക അടിമത്വ’മെന്നു അറിയപ്പെടുന്ന മനുഷ്യക്കടത്തിനെതിരായ ലോക മതനേതാക്കളുടെ സമ്മേളനത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ദൈവത്തിന്‍റെ പ്രതിഛായയിലും, അവിടുത്തെ സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും സൃഷ്ടിക്കപ്പെട്ടവര്‍, ദൈവിക സ്നേഹവും സ്വാതന്ത്ര്യവും വ്യക്തിബന്ധങ്ങളില്‍ പ്രകടമാക്കുന്നതാണ് സ്വാഭവികമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

പകരം, സാമ്പത്തികനേട്ടത്തിനും, താല്ക്കാലിക സന്തോഷത്തിനുമായി അത് ചൂഷണം ചെയ്യപ്പെടുന്ന, അതായത്... ദുര്‍ബലരായ സ്ത്രീകളും പെണ്‍കുട്ടികളും അതിന് ഇരകളാക്കപ്പെടുന്ന അധാര്‍മ്മികപ്രതിഭാസം കാട്ടുതീപോലെ ഇന്ന് പടരുകയാണെന്നും, മതങ്ങള്‍ ഒന്നുചേര്‍ന്ന് മനുഷ്യത്വത്തിനും ദൈവിക നീതിക്കും നിരക്കാത്ത തിന്മയ്ക്കെതിരെ പോരാടണമെന്നും പാപ്പാ ഹ്രസ്വ പ്രഭാഷണത്തിലൂടെ ആഹ്വാനംചെയ്തു.

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ ഭാഗമായ Global Freedom Network,
എന്ന സംഘടനയാണ്, വത്തിക്കാനോടു സഹകരിച്ചുള്ള സമ്മേളനത്തിന്‍റെ പ്രായോജകര്‍.

അതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന സകലരുടെയും നാമത്തില്‍, മനുഷ്യക്കടത്തും, നിര്‍ബന്ധിത തൊഴിലും, വേശ്യാവൃത്തിയും മനുഷ്യാവയവങ്ങളുടെ കച്ചവടവും മാനവികതയ്ക്കെതിരായി കുറ്റകൃത്യമാണെന്ന് പാപ്പാ പ്രഖ്യാപിക്കുകയും, അപലപിക്കുകയും ചെയ്തു.

ടൂറിസം പോലുളള അംഗീകൃത മനുഷ്യാവശ്യങ്ങളുടെയും വിനോദ വ്യാവസായങ്ങളുടെയും മറിയില്‍ ആധുനിക ലോകത്ത് മുഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന മാനവികതയ്ക്കെതിരായ ഈ അധര്‍മ്മത്തിനെതിരായി സമ്പൂര്‍ണ്ണ സ്നേഹവും സ്വാതന്ത്ര്യവുമായ ദൈവത്തിലുള്ള വിശ്വാസത്താല്‍ പ്രേരിതരായി പോരാടണമെന്ന് പാപ്പാ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.