2014-12-03 17:38:28

പാപങ്ങളില്‍ മഹാപാപമാണ്
മനുഷ്യക്കടത്തെന്ന് മാതാ അമൃതാനന്ദമയി


3 ഡിസംബര്‍ 2014, വത്തിക്കാന്‍
ഡിസംബര്‍ 2-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ സംഘടിപ്പിച്ച
വിവിധ മതപ്രതിനിധികളുടെ ആധുനിക അടിമത്വത്തിനെതിരായ സമ്മേളനത്തിലാണ് അമൃതാനന്ദമയി ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്.

ഭീകരവാദം ഉള്‍പ്പെടെ സമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നില്ക്കുന്ന തിന്മയാണ് മനുഷ്യക്കടത്തെന്നും, മനുഷ്യകുലത്തോടുതന്നെ ചെയ്യുന്ന മഹാഅപരാധമാണ് മനുഷ്യക്കടത്തെന്നും പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് അമൃതാനന്ദമയി പ്രസ്താവിച്ചു.

ഈ നൂറ്റാണ്ടിന്‍റെ മാത്രമല്ല, ചരിത്രത്തില്‍ മനുഷ്യശാപങ്ങളില്‍ ഒന്നായിരുന്നു മനുഷ്യക്കടത്തെന്നും, തുരത്തി ഓടിക്കാന്‍ ശ്രമിക്കുന്തോറും ഇരട്ടി ശക്തിയോടെ തിരിച്ചെത്തി മനുഷ്യസമൂഹത്തെ വേട്ടയാടുന്ന ദുര്‍ഭൂതത്തെപ്പോലെയാണതെന്നും അമൃതാനന്ദമയി 10 മിനിറ്റു നീണ്ട പ്രഭാഷണത്തില്‍ ഉദാഹരിച്ചു.

ചരിത്രപ്രാധാന്യമുള്ള മതങ്ങളുടെ ഒത്തുചേരരില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം അതില്‍ പങ്കുചേരാനുള്ള സന്തോഷം പ്രകടമാക്കിക്കൊണ്ടാണ് മാതാ അമൃതാനന്ദമയി തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

പാപ്പാ ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍ ശാസ്ത്ര അക്കാഡിമിയുടെയും നിശ്ചയദാര്‍ഢ്യമുള്ള, മനുഷ്യക്കടത്തിനെതിരായ സംഗമത്തെ അമ്മ അഭിനന്ദിച്ചു.

കുറ്റകൃത്യത്തിനെതിരെ ശക്തമായി സംഘടിക്കണമെന്നും, അതിന് ഇരയായവര്‍ക്ക് ശാപമോക്ഷം നല്കി സംരക്ഷിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള ഓരോ വ്യക്തുയുടെയും കടമായണെന്ന് മാതാ അമൃതാനന്ദമയി പ്രസ്താവിച്ചു.

നൂറ്റാണ്ടുകളുടെ പഴക്കവു ജീര്‍ണ്ണതയുമുള്ളതാണ് ഈ വ്രണമെന്നും, നിരപരാധികളും നിസ്സഹായരുമായ കൗമാരക്കാരെയും യൗവ്വനയുക്തരെയും ചിലപ്പോള്‍ ബാലികാബാലന്മാരെയും ക്രൂരമായി പിച്ചിച്ചീന്തുന്ന സ്വാര്‍ത്ഥതയുടെ തിന്മ പാപങ്ങളില്‍ മഹാപാപമാണെന്ന് അമൃതാനന്ദമയി പ്രസ്താവിച്ചു.

ഈശ്വരന്‍ നല്കുന്നതാണ് ജീവിതമെന്നും, ഈശ്വരദാനമായ ജീവിത്തെ മറ്റൊരാള്‍ക്ക് പിടിച്ചു പറിക്കുവാന്‍ കളങ്കപ്പെടുത്തുവാനോ അവകാശമില്ലെന്നും ഇന്ന് ഏറെ ജനസമ്മതി നേടിയ ഹിന്ദു ആത്മീയതയുടെ പ്രതീകമായി ജീവിക്കുന്ന അമ്മയെന്ന, മാതാ അമൃതാനന്ദമയി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
: http://www.globalfreedomnetwork.org







All the contents on this site are copyrighted ©.