2014-11-27 19:04:57

മനുഷ്യക്കടത്തിനെതിരെ
വത്തിക്കാന്‍റെ
ആഗോള പ്രാര്‍ത്ഥനാദിനം


27 നവംബര്‍ 2014, വത്തിക്കാന്‍
എല്ലാവര്‍ഷവും ഫെബ്രുവരി 8-ാം തിയതി പുണ്യവതിയായ ജോസഫീന്‍ ബക്കീത്തയുടെ അനുസ്മരണദിനം മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിച്ചുകൊണ്ട് ഈ മേഖലയില്‍ ചൂഷിതരായവരോട് സഭയ്ക്കുള്ള ആര്‍ദ്രമായ അജപാലനസ്നേഹം പ്രകടമാക്കുകയും, മനുഷ്യത്വത്തിനെതിരെയുള്ള ഏറ്റവും ക്രൂരമായ ഈ തിന്മയ്ക്കെതിരായി പോരാടുകയും ചെയ്യുമെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മനുഷ്യക്കടത്തിന്‍റെ ക്രൂരതയ്ക്കു വിധേയയായെങ്കിലും, മോചിതയായതില്‍പ്പിന്നെ സമര്‍പ്പണജീവിതത്തിലൂടെ പുണ്യവതിയായിത്തീര്‍ന്ന സുഡാനീസ് വിശുദ്ധ, ജോസഫീന്‍ ബക്കീത്തയുടെ തിരുനാളില്‍ അനുവര്‍ഷം ഫെബ്രുവരി 8-ാം തിയതിയായിരിക്കും ആഗോളസഭ - മനുഷ്യക്കടത്തിനെതിരായ ദിനം ആചരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ വേല്യോ വെളിപ്പെടുത്തി.

ആഗോളതലത്തില്‍ നിര്‍ദ്ധനരും നിരാലംബരും തൊഴില്‍ രഹിതരുമായ
രണ്ടു കോടിയിലേറെ ജനങ്ങളാണ് ഇന്ന് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതെന്ന് ഐക്യാരാഷ്ട്രസഭയുടെ തൊഴില്‍ സംഘനയുടെ, International Labour Organization-ന്‍റെ സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ വേല്യോ ചൂണ്ടിക്കാട്ടി.

ലോകത്തുള്ള സ്ത്രീകളും പുരുഷന്മാരുമായ സന്ന്യസ്തരുടെ സംഘടനകളുടെ സംയുക്ത സമിതിയുടെ പിന്‍തുണയോടെ സഭയില്‍ ആചരിക്കപ്പെടുവാന്‍ പോകുന്ന മനുഷ്യക്കടത്തിനെതിരായ ആഗോളദിനം, എല്ലാ ഇടവകകളിലും, കത്തോലിക്കാ സ്ഥാപനങ്ങളിലും, സന്ന്യാസസഭവനങ്ങളിലും, വിദ്യാഭ്യാസസ്ഥാപനങ്ങളിലും യുവജനസംഘടകളിലും ആചരിച്ചുകൊണ്ട് ഈ സാമൂഹ്യ തിന്മയ്ക്കെതിരായ സഭയുടെ പോരാട്ടത്തെ ഊര്‍ജ്ജിതപ്പെടുത്തുമെന്നും കര്‍ദ്ദിനാള്‍ വേല്യോ പ്രസ്താവിച്ചു.

ആഗോളതലത്തില്‍ നടമാടുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പീഡനങ്ങളും ചൂഷണവും അധാര്‍മ്മിക സമ്പത്തിന്‍റെ ശ്രോതസ്സുകൂടിയായി മാറുന്നുണ്ട് മെന്നും, രാജ്യാതിര്‍ത്തികള്‍ കടന്നുപോകുന്ന ഈ ലൈംഗീകചൂഷണന വിപണി ലോകത്ത് ഇന്ന് ശിക്ഷിക്കപ്പെടാതെ പോകുന്ന തിന്മയായി വളര്‍ന്നിട്ടുണ്ടെന്നും, സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ വേല്യോ വിവരിച്ചു.
ഗാര്‍ഹിക പീഡനം, നിര്‍ബന്ധ വിവാഹം, നിയമനുസൃതമല്ലാത്ത ദത്തെടുക്കല്‍ എന്നിവയില്‍ തുടങ്ങി ജൈവാവയവങ്ങളുടെ വിപണംവരെ മനുഷ്യക്കടത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ വേല്യോ സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.