2014-11-20 18:23:13

സ്വയം പര്യാപ്തതയുടെ
അലംഭാവം അപകരമെന്ന്


20 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ 20-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനസമീക്ഷയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ജരൂസലേം ദേവാലയത്തിലെ ബലികളും, പ്രാര്‍ത്ഥനകളുടെ നിയമാനുഷ്ഠാന ക്രമത്തിലും മുഴുകിയിരുന്ന അധികാരികളും ജനങ്ങളും പുരോഹിതരും സമാധാനരാജാവായ ക്രിസ്തുവിനെ അംഗീകരിക്കാതെ പോയെന്നും, അങ്ങനെ ദേവാലയത്തിലെ സ്വയം പര്യാപ്തതയുടെയും സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും തിമിര്‍പ്പില്‍ രക്ഷകനായ ക്രിസ്തുവിനെതിരെ വാതിലുകള്‍ കൊട്ടിയടച്ചെന്നും, പിന്നെ അവിടുത്തെ അവര്‍ ക്രൂശിച്ചെന്നും പാപ്പാ ലൂക്കായുടെ സുവിശേഷത്തിന്‍റെ അവസാനഭാഗത്തെ ആധാരമാക്കി വ്യാഖ്യാനിച്ചു (ലൂക്കാ 19, 41-44).

ഇന്ന് നമ്മുടെ ദേവാലയങ്ങളും ഇങ്ങനെയുള്ളൊരു സ്വയം പര്യാപ്തതയുടെ സംതൃപ്തിയിലേയ്ക്കും അലംഭാവത്തിലേയ്ക്കും കടന്ന്, അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മുടെ ദേവാലയങ്ങളില്‍ ബലിയര്‍പ്പിക്കപ്പെടുന്നുണ്ട്, ധാരാളം ജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നുമുണ്ട്, നൊവേനയും പ്രാര്‍ത്ഥനയുമൊക്കെ മുടങ്ങാതെ നടക്കുന്നുണ്ട്, എന്നാല്‍ ഹൃദയകവാടങ്ങളും ദേവാലയ കവാടങ്ങളും ക്രിസ്തുവിനും അവിടുത്തെ മാനസാന്തരത്തിന്‍റെ സുവിശേഷത്തിനും എതിരായി കൊട്ടി അടയ്ക്കപ്പെടരുതെന്ന് പാപ്പാ വചനചിന്തയില്‍ പങ്കുവച്ചു.

അടച്ചിടുന്ന നമ്മുടെ ഹൃദയകവാടങ്ങള്‍ കണ്ട് ക്രിസ്തു ഇന്ന് നമ്മെ ഓര്‍ത്ത് വിലപിക്കുന്നുണ്ടെന്നും, അടഞ്ഞ ഹൃദയങ്ങളില്‍ ക്രിസ്തു ക്രൂശിക്കപ്പെടുവാന്‍ ഇടയുണ്ടെന്നും വചനചിന്തയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.








All the contents on this site are copyrighted ©.