2014-11-20 18:16:50

ക്രൈസ്തവൈക്യം
സഭാപ്രവര്‍ത്തനങ്ങളില്‍ പ്രഥമം


20 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ 20-ാം തിയതി വ്യാഴാഴ്ച് റോമില്‍ സമ്മേളിച്ച സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രബോധിപ്പിച്ച, സഭകളുടെ ഐക്യം സംബന്ധിച്ച പ്രമാണരേഖ Unitatis redintegratio-യുടെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു സമ്മേളിച്ച പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിനാണ് പാപ്പാ പ്രത്യേക സന്ദേശം നല്കിയത്.

‘നിങ്ങള്‍ ഒന്നായിരിക്കേണ്ടതിന്....,’ എന്നു പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്‍റെ സഭൈക്യ നിയോഗവും, സഭാപാരമ്പര്യങ്ങളും, ആധുനികയുഗത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്കിയ ഐക്യത്തിനായുള്ള പ്രബോധനവും കണക്കിലെടുക്കുമ്പോള്‍ സുവിശേഷ ജീവിതത്തിന്‍റെ പാതയില്‍ നാം ഇനിയും ഇതര സഭകളോടു ചേര്‍ന്നു ചരിക്കണമെന്നും, അജപാലന പ്രവര്‍ത്തികളുടെ എല്ലാ മേഖലകളിലും സഭകളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുവേണ്ടി സാഹോദര്യത്തോടെ പ്രവര്‍ത്തിക്കുണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.