2014-11-20 17:19:01

ഇസ്ലാം ലോകനീതിക്കായി
ഉണരണമെന്ന് ഇറാക്കിലെ പാത്രിയര്‍ക്കിസ്


20 നവംബര്‍ 2014, ബാഗ്ദാദ്
ഇസ്ലാം ലോകം നീതിക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്,
ഇറാക്കിലെ കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ് ലൂയിസ് സാക്കോ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 19-ാം തിയതി ബുധനാഴ്ച വിയന്നായിലെ കിങ് അബുദുള്ള ബിന്‍ അബ്ദുള്ളസീസ് കേന്ദ്രത്തില്‍ ചേര്‍ന്ന മതത്തിന്‍റെ പേരിലുള്ള അധിക്രമങ്ങളെ അധികരിച്ചു ചേര്‍ന്ന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാത്രിയര്‍ക്കിസ് സാക്കോ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

ഇസ്ലാം തീവ്രവാദികളുടെയും വിമതരുടെയും രണ്ട് ദശകമായുള്ള അധിക്രമങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ സമാധാനപരമായ ജീവിതത്തെ പാടെ തകര്‍ത്തിട്ടുണ്ടെന്ന് ബാഗ്ദാദ് അതിരൂപതാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് സാക്കോ പ്രഭാഷണത്തില്‍ അമുഖമായി പ്രസ്താവിച്ചു.

ന്യൂപക്ഷങ്ങളായ ക്രൈസ്തവരോടും യാസ്ദി മുസ്ലിങ്ങളോടും കാണിക്കുന്ന കിരാതമായ അധിക്രമങ്ങള്‍ ചരിത്രം പൊറുക്കുകയില്ലെന്ന് പാത്രിയര്‍ക്കിസ് വിഷമത്തോടെ പ്രസ്താവിച്ചു. നാടുകടത്തപ്പെട്ട നിര്‍ദോഷികളായ ജനതകള്‍ക്ക് എത്രയും വേഗം തിരിച്ചു വരുവാനും, നഷ്ടപ്പെട്ട ഭൂമിയും വീടുകളും വസ്തുവകകളും തിരികെക്കിട്ടുവാനുമുള്ള നീതി അവരോടു കാണിക്കണമെന്നും പ്രഭാഷണത്തില്‍ എല്ലാ മുസ്ലിം രാഷ്ട്രങ്ങളോടുമായി പാത്രിയര്‍ക്കിസ് സാക്കോ അഭ്യര്‍ത്ഥിച്ചു.

നാസി ഭീകരത പോലുള്ള സ്വേച്ഛാ ശക്തികളാണ് ചരിത്രത്തില്‍ ഇതുപോലുള്ള കിരാതമായ ആക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ളതെന്നും, അതുപോലെ ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ചെയ്യുന്ന അധിക്രമങ്ങള്‍ കാലം പൊറുക്കുകയില്ലെന്നും, ഇസ്ലാം രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് ഏകദൈവവും കാരുണ്യവാനുമായവന്‍റെ നാമത്തില്‍ മദ്ധ്യപൂര്‍വ്വദേശത്ത് സമാധാനം പുനര്‍സ്ഥാപിക്കണമെന്ന് പ്രഭാഷണത്തിലൂടെ ഇസ്ലാം രാഷ്ട്രങ്ങളോട് പാത്രിയര്‍ക്കിസ് ലൂയിസ് സാക്കോ അഭ്യര്‍ത്ഥിച്ചു.

മദ്ധ്യപൂര്‍വ്വദേശത്ത് വളര്‍ന്നുവരുന്ന തീവ്രവാദവും terrorism വിജ്ഞാനവിരോധക ചിന്തകളും obscurantism കണ്ടില്ലെന്നു നടിക്കുന്നത് അപകടകരുവം ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതുപോലെയാണെന്നും പാത്രിയര്‍ക്കിസ് പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.








All the contents on this site are copyrighted ©.