അമേരിക്കയിലെ കത്തോലിക്ക കുടുംബ സമ്മേനളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും
20 നവംബര്‍ 2014, ഫിലാഡെല്‍ഫിയ അമേരിക്കയിലെ ആഗോള കുടുംബ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ്
പങ്കെടുക്കുമെന്ന്, ഫിലാഡെല്‍ഫിയ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ് ചാള്‍സ് ജോസഫ് കാപൂത്ത്
അറിയിച്ചു.
2015 സെപ്തംബര്‍ 22-മുതല്‍ 27-വരെ ഫിലാഡെല്‍ഫിയില്‍ അരങ്ങേറുന്ന ആഗോള
കത്തോലിക്കാ കുടുംബ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുമെന്നതു സംബന്ധിച്ച്
വത്തിക്കാന്‍റെ സ്ഥിരീകരണമുണ്ടായെന്ന് ആര്‍ച്ചുബിഷപ്പ കാപൂത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.
ആറു ദിവസം നീണ്ടുനില്ക്കുന്ന ആഗോള കുടുംബ സംഗമത്തില്‍ അഞ്ചു ഭൂഘണ്ഡങ്ങളില്‍നിന്നുമായി
10,000-ത്തോളം കുടുംബങ്ങള്‍ സംഗമിക്കുമെന്നും, സമാപനദിനത്തില്‍ ബഞ്ചമിന്‍ ഫ്രാങ്കളിന്‍
പാര്‍ക്കില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തില്‍
10-ലക്ഷംപേരെങ്കിലും പങ്കെടുക്കുമെന്നും ആര്‍ച്ചുബിഷപ്പ് കാപൂത്ത് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.