2014-11-19 17:59:05

യുദ്ധരംഗത്തെ അതിയന്ത്രവത്ക്കരണവും
നഷ്ടമാകുന്ന മനുഷ്യജീവിതങ്ങളും


19 നവംബര്‍ 2014, വത്തിക്കാന്‍
യുദ്ധരംഗത്തെ അതിയന്ത്രവത്ക്കരണം നിയന്തിക്കണമെന്ന്,
ഐക്യാരാഷ്ട്ര സഭയുടെ ജനീവാ ആസ്ഥാനത്തുള്ള
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.

നവംബര്‍ 18-ാം തിയതി ചൊവ്വാഴ്ച ജനീവയിലെ യുഎന്‍ ആസ്ഥാനത്തു സമ്മേളിച്ച വെടിക്കൊപ്പുകളെ സംബന്ധിച്ച സമ്മേളനത്തിലാണ്
ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത്.

യുദ്ധരംഗത്തു നടമാടുന്ന മാരകായുധങ്ങളുടെ സ്വതന്ത്രമായ വിപണനവും ഉപയോഗവും ഏറ്റവും അധികം അലട്ടുന്നത് സാധാരണ ജനങ്ങളുടെ ജീവനും ജീവനോപാധികളുമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

അതിനാല്‍ സാധാരണ ജനങ്ങളുടെ മാനുഷികവും ധാര്‍മ്മികവും, സാമ്പത്തികവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ ആയുധനിര്‍മ്മാണം, വിപണനം, ഉപയോഗം എന്നിവ ആഗോളതലത്തില്‍ നിയന്ത്രിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് ആവശ്യപ്പെട്ടു.

യുദ്ധഭൂമിയിലും അഭ്യന്തരകലാപ രംഗങ്ങളിലും ജനനിബിഡമായ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമാണ് മാരകവും സ്ഫോടനാത്മകവുമായ ആയുധങ്ങള്‍ ഉപയോഗിക്കപ്പെടുന്നതെന്നും, നിര്‍ദോഷികളായ സാധാരണ ജനങ്ങളാണ് അങ്ങനെ കൊല്ലപ്പെടുന്നതും, അംഗവൈകല്യം സംഭവിക്കുന്നതും, ആദേശവത്ക്കരിക്കപ്പെടുകയും അനാഥരാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതും അവര്‍തന്നെയാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.

കാലദേശപരിതഃസ്ഥിതി മാറ്റങ്ങള്‍ക്ക് യുദ്ധംമൂലം വിധേയരാക്കപ്പെടുന്ന
പതിനായിരക്കണക്കിന് ജനങ്ങളാണ് ഇന്ന് ലോകത്തുള്ളതെന്നും, അവരുടെ അവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഇനിയും സംരക്ഷിക്കപ്പെടാതെയും, പിന്‍തുണയ്ക്കപ്പെടാതെയും പോകുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ഖേദപൂര്‍വ്വം സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.