2014-11-19 17:00:24

പാപ്പായ്ക്കു കിട്ടിയ സമ്മാനങ്ങള്‍
വത്തിക്കാന്‍റെ ഭാഗ്യക്കുറിക്കു നല്കും
പണം പാവങ്ങള്‍ക്കും


19 നവംബര്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിനു കിട്ടിയ സമ്മാനങ്ങള്‍ വത്തിക്കാന്‍ ഭാഗ്യക്കുറിയുടെ സമ്മാനങ്ങളാക്കുന്നു. ലോട്ടറിയുടെ വരുമാനം പാവങ്ങള്‍ക്ക്....

2015 ജനുവരി 8-ാം തിയതി വത്തിക്കാനില്‍ നറുക്കെടുക്കുന്ന
10 യൂറോ, ഏകദേശം 70 രൂപ നിരക്കിലുള്ള പാപ്പായുടെ സമ്മാനങ്ങള്‍ക്കായുള്ള ലോട്ടറി ടിക്കറ്റുകള്‍ റോമില്‍ വിതരണമാരംഭിച്ചു കഴിഞ്ഞു.

ഒന്നാം സമ്മാനം ഫിയാത്ത് പാന്ത കാറാണ്. പിന്നെ റെയിസ് ബൈക്കും, നല്ലിയിനം സൈക്കിളും, HD Camera-യും വാച്ചുകളും, വിലപിടിപ്പുള്ള പേനകളും, കാലാമൂല്യങ്ങളുള്ള മറ്റു വസ്തുക്കളും ഭാഗ്യക്കുറിയുടെ സമ്മാനപ്പെട്ടിയില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പാപ്പായ്ക്ക് വ്യക്തിപരമായും ദാനമായും കിട്ടിയ സാധനങ്ങളാണ് ലോട്ടറിയുടെ സമ്മാനങ്ങളെന്നും, ഭാഗ്യക്കുറിയില്‍നിന്നും ലഭിക്കുന്ന തുക പാപ്പാ ഫ്രാന്‍സിസിന്‍റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.









All the contents on this site are copyrighted ©.