2014-11-19 17:18:07

ചാവറയച്ചനും യൂപ്രേസ്യാമ്മയും
കേരളക്കരയുടെ ആത്മദീപങ്ങള്‍


19 നവംബര്‍ 2014, കോട്ടയം
‘കര്‍ഷക ലോകമായ കുട്ടനാടി’ന്‍റെ പുത്രനും ആത്മീയ നേതാവുമാണ് നവംബര്‍ 23-ാം തിയതി ഞായറാഴ്ച സഭ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ചാവറയച്ചനും, അദ്ദേഹം സ്ഥാപിച്ച സഭാംഗമായ യൂപ്രാസ്യാമ്മയുമെന്ന് മുന്‍ കേന്ദ്ര-സഹ തൊഴില്‍ മന്ത്രിയായിരുന്ന കൊടിക്കുന്നില്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. കുട്ടനാടിന്‍റെ മദ്ധ്യസ്ഥനാണ് ചാവറയച്ചനെന്നും, പാര്‍ളിമെന്‍റ് അംഗം കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.


ചാവറയച്ചന്‍റെയും സിഎംഐ സഭയുടെയും മാതൃസ്ഥാപനമായ മാന്നാനത്തെ ആശ്രമത്തിലേയ്ക്കും, പുണ്യാത്മാവിന്‍റെ ജനന്മസ്ഥലമായ കൈനകരി പ്രദേശങ്ങളിലേയ്ക്കുള്ള റോഡ്-ജലഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും ഏര്‍പ്പാടുകള്‍ ആയിക്കഴിഞ്ഞുവെന്നും എംപി കൊടിക്കുന്നില്‍ അറിയിച്ചു.

ചാവറയച്ചന്‍ മാമ്മോദീസ സ്വീകരിച്ചതും, ആദ്യകുര്‍ബ്ബാന അര്‍പ്പിച്ചതുമായ ചേന്നങ്കരിയിലെ ഇടവകപ്പള്ളിയും വിശുദ്ധപദപ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കും ആത്മീയശുശ്രൂഷകള്‍ക്കുമായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് കൊടിക്കുന്നില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ചാവറയച്ചന്‍റയും യൂപ്രാസ്യാമ്മയുടെയും വിശുദ്ധപദപ്രഖ്യാപനവുമായി ബന്ധപ്പെട്ട് 23-ാം ഞായറാഴ്ച മാന്നാനത്തെ കൊവേന്ത ജംഗ്ഷനില്‍ സാംസ്ക്കാരിക സമ്മേളനവും, കൈനകരി കായല്‍പ്പരപ്പില്‍ ജലോലത്സവും യുവജനങ്ങളുടെ ഘോഷയാത്ര നടത്തപ്പെടുവെന്നും മന്ത്രി അറിയിച്ചു.

മാന്നാനം പ്രദേശത്തെ മാത്രമല്ല കുട്ടനാടിന്‍റെയും കേരളത്തിന്‍റെ മുഴുവനും വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലയില്‍ ചാവറയച്ചനും അദ്ദേഹം സ്ഥാപിച്ച സിഎംഐ, സിഎംസി (Carmelites of Mary Immaculate and Congregation of the Mother of Carmel) സഭാ പ്രസ്ഥാനങ്ങള്‍ നല്കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണെന്നും എം.പി. കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.