2014-11-18 19:43:26

പാപ്പാ ഫ്രാന്‍സിസിന്‍റെ ആസന്നമാകുന്ന
രണ്ട് അപ്പസ്തോലിക യാത്രകള്‍


18 നവംബര്‍ 2014, വത്തിക്കാന്‍
നവംബര്‍ അവസാനത്തില്‍ പാപ്പാ ഫ്രാന്‍സിസ് രണ്ട് അപ്പസ്തോലിക യാത്രകള്‍ക്കാണ് ഒരുങ്ങുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ അഞ്ചാമത്തെയും ആറാമത്തെയും വിദേശ അപ്പസ്തോലിക പര്യടനങ്ങളാണ് നവംബര്‍ 25-ന് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ അരങ്ങേറുന്ന യൂറോപ്യന്‍ പാര്‍ലിമെന്‍റിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിലേയ്ക്കും,
നവംബര്‍ 28-മുതല്‍ 30-വരെയുള്ള തുര്‍ക്കി സന്ദര്‍ശനവുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവിനയിലൂടെ അറിയിച്ചു.

മൂന്നു മണിക്കൂറും 50 മിനിറ്റുകളും മാത്രം നീണ്ടുനില്ക്കുന്ന പാപ്പായുടെ സ്ട്രാസ്ബര്‍ഗ് സന്ദര്‍ശനത്തില്‍ ആദ്യം യൂറോപ്യന്‍ പാര്‍ലിമെന്‍റിനെയും യൂറോപ്യന്‍ കൗണ്‍സിലിനെയും അഭിസംബോധനചെയ്യും. അജപാലനപരമല്ല ഈ സന്ദേര്‍ശമെന്നത് ശ്രദ്ധേയമാണ്. യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ ക്ഷണപ്രകാരമാണ് പാപ്പായുടെ ഈ സന്ദര്‍ശനം.

തുര്‍ക്കിയിലേയക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം സഭൈക്യപരവും, മതാന്തര സംവാദപരവും, അവിടത്തെ ചെറിയ കത്തോലിക്കാ സമൂഹനത്തിന് പ്രചോദനാത്മകവുമാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരായും ഈസ്താമ്പൂളം അദ്യം സന്ദര്‍ശിക്കുന്ന പാപ്പാ നവംബര്‍ 29-ാം തിയതി ഇസ്താംബൂളിലെ നീല മോസ്ക്ക് സന്ദര്‍ശിക്കും, പരിശുദ്ധ റൂഹായുടെ നാമത്തിലുള്ള കത്തോലിക്കാ ദേവാലയത്തില്‍ ബലിയര്‍പ്പിക്കും.

30-ാം തിയതി ഞായറാഴ്ച ഫാനാരിലുള്ള വിശുദ്ധ അന്ത്രോസിയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍ ഫാനാറിലെ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടത്തപ്പെടുന്ന ആരാധനക്രമപരിപാടികളിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും.








All the contents on this site are copyrighted ©.