2014-11-13 17:38:08

സമാധാനം വളര്‍ത്താന്‍
ദൈവത്തില്‍ ആശ്രയിക്കണം


13 നവംബര്‍ 2014, വത്തിക്കാന്‍
യുദ്ധഭൂമിയില്‍ സമാധനം വളര്‍ത്താന്‍ ദൈവത്തില്‍ ആശ്രയിക്കണമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

‘യുദ്ധം നശിപ്പിക്കുകയും, കൊല്ലുകയും, ഇല്ലാതാക്കുകയുംചെയ്യുന്ന പ്രക്രിയയില്‍... ദൈവമേ, അങ്ങു ഞങ്ങള്‍ക്കു സമാധാനം നല്കണമേ,’ എന്ന പ്രാര്‍ത്ഥനാ സന്ദേശമാണ് നവംബര്‍ 13-ാം തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് തന്‍റെ ട്വിറ്റര്‍ സംവാദകരുമായി പങ്കുവയ്ക്കുന്നത്.

@pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് യുദ്ധവും സമാധാനവും എന്ന ചിന്താവിഷയം പ്രസിദ്ധപ്പെടുത്തിയത്.

അനുദിനജീവിതത്തിന് ഉതകുന്ന ആത്മീയസൂക്തങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ പ്രശസ്തിയാര്‍ജ്ജിച്ച ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസെന്ന് ട്വിറ്ററിന്‍റെ
റേറ്റിങ് വെളിപ്പെടുത്തുന്നു.

Bellum homines debilitat occidit vastat. Tuam, Domine, da nobis pacem!

War destroys, kills, impoverishes. Lord, give us your peace!
الحرب تدمر، وتقتل، وتنشر العوز. يا رب، أنعِم علينا بالسلام.








All the contents on this site are copyrighted ©.