2014-10-30 19:03:25

സ്പോര്‍ട്സ് ധാര്‍മ്മികമൂല്യം
വളര്‍ത്തുന്ന വൈജ്ഞാനികശാഖ


31 ഒക്ടോബര്‍ 2014, റോം
ധാര്‍മ്മികമൂല്യം വളര്‍ത്തുന്ന വൈജ്ഞാനികശാഖയാണ് കായികവിനോദമെന്ന്
ഇറ്റലി-വത്തിക്കാന്‍ ഉഭയകക്ഷി കരാര്‍ പ്രസ്താവിച്ചു.

വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയന്‍ സ്ഥാനപതിയുടെ റോമിലെ ഓഫിസില്‍ ഒക്ടോബര്‍ 29-ാം തിയതി ചൊവ്വാഴ്ച ചേര്‍ന്ന ഇറ്റലിയുടെ അഭ്യന്തര മന്ത്രാലയത്തിന്‍റെയും വത്തിക്കാന്‍റെ സാംസ്ക്കാരിക വിഭാഗത്തിന്‍റെയും പ്രതിനിധി സംഗമത്തിലാണ് സ്പോര്‍ട്സിന്‍റെ ധാര്‍മ്മിക മൂല്യം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ക്ക് രൂപംനല്കിയതെന്ന് സംയുക്ത പ്രസ്താവന വെളിപ്പെടുത്തി.

ഉത്തരവാദിത്വപൂര്‍ണ്ണവും മൂല്യാധിഷ്ഠതമവുമായ ജീവിതശൈലിയിലേയ്ക്ക് യുവജനങ്ങളെ നയിക്കാന്‍ കായികവിനോദ പരിപാടികളിലൂടെ പരിശ്രമിക്കണമെന്ന കരാറില്‍ ഇറ്റലിയുടെ അഭ്യന്തര മന്ത്രി റൊബേര്‍ത്താ പിനോത്തിയും, വത്തിക്കാന്‍റെ സാസ്ക്കാരികകാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിയും ഒപ്പുവച്ചു.








All the contents on this site are copyrighted ©.