2014-10-30 18:37:31

മുന്‍പാപ്പാ ബനഡിക്ടിന്‍റെ
‘ആംഗ്ലിക്കന്‍ കൂട്ടായ്മ’യെന്ന
പ്രബോധനത്തിന് അഞ്ചുവയസ്സ്


31 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ആംഗ്ലിക്കന്‍ കൂട്ടായ്മ (Anglicanorum Coetibus) എന്ന മുന്‍പാപ്പാ ബനഡിക്ടിന്‍റെ അപ്പസ്തോലിക പ്രബോധനത്തിന് അഞ്ചു വയസ്സ് തകയുന്നു. ഭിന്നിച്ചുനില്ക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്ക് കത്തോലിക്കാ സഭയിലേയ്ക്ക് തിരിച്ചു വരുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കുന്നതും, രമ്യതയുടെയും തിരിച്ചുവരവിന്‍റെയും സഭാ പ്രവിശ്യ – Ordinariate സ്ഥാപിക്കുന്നതുമായ പ്രബോധനത്തിനാണ് അഞ്ചുവര്‍ഷം തികയുന്നത്.

ഇംഗ്ലണ്ട്, സ്കോട്ട്ലന്‍റ്, വെയില്‍സ് എന്നീ ആഗ്ലിക്കന്‍ സഭാ കേന്ദ്രങ്ങളില്‍നിന്നായി 2500-പേരും, അമേരിക്കന്‍ ആഗ്ലിക്കന്‍സില്‍നിന്നും 4550, ഓസ്ട്രേലിയയില്‍നിന്നും 1000-ത്തിലേറെ ആഗ്ലിക്കന്‍സും കത്തോലിക്കാ സഭയിലേയ്ക്ക് തിരിച്ചുവരാന്‍ ഈ പ്രബോധനം പ്രേരകമായിട്ടുണ്ടെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

2009-ല്‍ പ്രബോധിപ്പിച്ച പ്രമാണരേഖയ്ക്ക് നവംബര്‍ 4-ാം തിയതിയാണ് അഞ്ച വയസ്സു തികയുന്നത്.

പ്രബോധനത്തിന്‍റെ വാര്‍ഷികത്തോട് അനുബന്ധിച്ച് മുന്‍പാപ്പാ ബനഡകിട് ഇംഗ്ലണ്ടിലെ വാല്‍ഷിംങ്ഹാം ഓര്‍ഡിനറിയേറ്റിന് എഴുതിയ കത്തിനു മറുപടിയായിട്ടാണ് അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഫലപ്രാപ്തി വെളിപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.









All the contents on this site are copyrighted ©.