2014-10-29 17:55:29

കുരിശിലോ കഴുമരത്തിലോ
എവിടെയും
വധശിക്ഷ അപലപനീയം


30 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുരിശിലോ കഴുമരത്തിലോ - എവിടെയായാലും വധശിക്ഷ അപലപനീയമാണെന്ന്, ഫിലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്‍ സമതിയുടെ പ്രസ്താവന സമര്‍ത്ഥിച്ചു.

നിര്‍ത്തലാക്കിയിരുന്ന വധശിക്ഷ പുനര്‍സ്ഥാപിക്കാനുള്ള ഇപ്പഴത്തെ അക്വീനോ സര്‍ക്കാരിന്‍റെ നയത്തോട് വിയോജിച്ചുകൊണ്ടാണ് ഫിലിപ്പീന്‍സിലെ
ദേശീയ മെത്രാന്‍ സമതി പ്രസ്താവന ഇറക്കിയത്.

സമൂഹത്തില്‍ കുറ്റംചെയ്യുന്നവരെ നിയമപരമായി ശിക്ഷിക്കുന്നത് ന്യായമാണെങ്കിലും, കുറ്റം എത്ര കഠോരമാണെങ്കിലും ജീവന്‍ ഒടുക്കുന്നത് ന്യായമോ നീതിയോ അല്ലെന്നും, നന്മയിലേയ്ക്ക് തിരിച്ചുവരുവാനും മാനസാന്തരപ്പെടുവാനുമുള്ള അവസരം മനുഷ്യന് നല്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വവും, അത് അടിസ്ഥാന മനുഷ്യാവകാശത്തില്‍ അധിഷ്ഠിതമാണെന്നും പ്രസ്താവനയിലൂടെ മെത്രാന്‍ സമതി ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു (CBCP, Justice Commision).

ജയില്‍പുള്ളികള്‍ നമ്മുടെ സഹോദരങ്ങളും അയല്‍ക്കാരുമാണെന്ന ക്രൈസ്തവ വീക്ഷണം പ്രചരിപ്പിച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ സഭം ഒക്ടോബര്‍ 20-മുതല്‍ 26-വരെ ജയില്‍ അവബോധ വാരം Prison Awareness Week ആചരിച്ചു.
ക്രിസ്തുവിന്‍റെ കുരിശുമാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ലോകത്ത് ഇന്നും നിര്‍ദ്ദോഷികള്‍ അകാരണമായി ക്രൂശിക്കപ്പെടുന്നുണ്ടെന്നും മെത്രാന്മാരുടെ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.