2014-10-29 18:08:06

അദ്ധായനം അധികാരമല്ല
സേവനമെന്ന് വത്തിക്കാന്‍


30 ഒക്ടോബര്‍ 2014, വത്തിക്കാന്‍
വിദ്യാഭ്യാസ മേഖലയില്‍ അധികാരികള്‍ സേവനമനോഭാവം പുലര്‍ത്തണമെന്ന്,
ഐക്യാരാഷ്ട്ര സഭയുടെ പാരിസിലുള്ള വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്ക്കാരിക സംഘടന unesco-യിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഫ്രാന്‍സിസ് ഫോളോ പ്രസ്താവിച്ചു.

അധികാരം സേവനത്തിനുള്ളതാണെന്നും, വിശിഷ്യാ വിദ്യാഭ്യാസ മേഖലയില്‍ കഴിവുകുറഞ്ഞ കുട്ടികളെയും പാവങ്ങളായവരെയും, ചിലപ്പോള്‍ വൈകല്യമുള്ളവരെപ്പോലും ഒപ്പം വളര്‍ത്തിയെടുക്കുന്ന, പാപ്പാ ഫ്രാന്‍സിസിന്‍റെ സാകല്യനയം പുലര്‍ത്തണമെന്നതാണ്,
ഐക്യരാഷ്ട്ര സഭയുടെ പാരിസ് അസ്ഥാനത്തുള്ള യുനേസ്ക്കോയിലെ സംഗമത്തില്‍ പങ്കുവയ്ക്കുന്ന സഭയുടെ വീക്ഷണമെന്ന് മോണ്‍സീഞ്ഞോര്‍ ഫോളോ, ഒക്ടോബര്‍ 29-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്തവനയില്‍ വ്യക്തമാക്കി.

യുനെസ്ക്കോയുടെ ആഭിമുഖ്യത്തില്‍ പാരീസില്‍ സംഗമിക്കുവാന്‍ പോകുന്ന ആഗോള വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധനപ്പിക്കുന്ന സഭയുടെ നവമായ സാകല്യസംസ്കൃതി വിദ്യാഭ്യാസ മേഖലയിലും പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും മോണ്‍സീഞ്ഞോര്‍ ഫോളോ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.