2014-10-23 18:52:41

ജര്‍മ്മന്‍ ഫുഡ്ബോള്‍ ക്ലബ്
പാപ്പാ ഫ്രാന്‍സിസിനെ കാണാനെത്തി


23 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ബുധനാഴ്ച പൊതുകൂടിക്കാഴ്ചാ പരിപാടിക്കുമുന്‍പാണ് ഫുഡ്ബോള്‍ ടീം പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. റോമില്‍ കളിക്കാനെത്തിയ എഫി.സി. ബയേണ്‍സ് Bayerns Monaco ഒക്ടോബര്‍ 22-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പായെ കാണുവാന്‍ വത്തിക്കാനിലെത്തി.

പോള്‍ ആറാന്‍ ഹാളിനോടു ചേര്‍ന്നുള്ള പ്രത്യേക സ്വീകരണ വേദിയില്‍ നടന്ന കൂടിക്കാഴ്ചയില്‍
ടീം അംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട ഫുഡ്ബോളും ജേര്‍സിയും പാപ്പായ്ക്ക് സമ്മാനമായി നല്കി.
കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം യൂറോയും - അതായത് 8 കോടിയോളം രൂപയും ബയേണ്‍സിന്‍റെ പ്രസിഡന്‍റ്, കാള്‍ ഹെയിന്‍സ് റുമനീഗേ പാപ്പായ്ക്ക് സമ്മാനിച്ചു.
കാള്‍ ഹെയിന്‍സ് റുമനീഗേ 1980-ലെ മെക്സിക്കോ ലോകകപ്പില്‍ കളിക്കുന്നത് കണ്ടിട്ടുളളത് അനുസ്മരിക്കുന്നതായി ഫുഡ്ബോള്‍ പ്രേമിയായ പാപ്പാ പങ്കുവച്ചു.
നന്ദിപറഞ്ഞുകൊണ്ട് ടീം അംഗങ്ങള്‍ക്ക് പാപ്പാ വെള്ളിയുടെ കുരിശുമാല സമ്മാനിക്കുകയും, റോമിലെ മത്സരത്തില്‍ നേടിയ അത്യപൂര്‍വ്വ വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.

എ. എസ്. റോമായ്ക്കെതിരെ, റോമിലെ ഒളിംപിക്സ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ 7 ഗോളുകളാണ് ബയേണ്‍സ് നേടിയത്.

ബുധനാഴ്ച പതിവുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കെടുത്ത് അപ്പസ്തോലിക ആശീര്‍വ്വാദം വാങ്ങിക്കൊണ്ടാണ് ജര്‍മ്മനിയുടെ ബയേണ്‍സ് പുതിയ സീസണ് കളികള്‍ക്കായി സംതൃപ്തിയോടെ യാത്രയായതെന്ന് ടീമിന്‍റെ മാധ്യമ പ്രസ്താവന വ്യക്തമാക്കി.

പാപ്പായുമായുള്ള കൂടിക്കാഴ്ച എന്നും അനുസ്മരിക്കുന്നതും അനുഗ്രഹപ്രദവുമായിരുന്നെന്ന്
ടീം അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.