2014-10-22 19:32:57

മുന്‍പാപ്പാ ബനഡിക്ടിന്‍റെ
ഇന്നും പിന്‍തുണയ്ക്കുന്ന പിതൃസാന്നിദ്ധ്യം


22 ഒക്ടോബര്‍ 2014, വത്തിക്കാന്‍
പിന്‍തുണയുടെ പിതൃസാന്നിദ്ധ്യാണ് മുന്‍പാപ്പാ ബനഡിക്ടെന്ന്
പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡുസമ്മേളനത്തിന്‍റെ സമാപനബലിയര്‍പ്പണത്തിലും പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിലും തന്‍റെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹിച്ച മുന്‍പാപ്പാ ബനഡിക്ടിന്‍റെ പങ്കാളിത്തം ഇന്നും അനുഗ്രഹപ്രദവും പിന്‍തുണയ്ക്കുന്നതുമാണെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫിസില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗം ചെയ്തതില്‍പ്പിന്നെ 6 തവണ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ പിന്‍ഗാമി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുകയും, സ്നേഹമസൃണമായ സാന്നിദ്ധ്യംകൊണ്ട് സഭാപ്രവര്‍ത്തനങ്ങളോട് തുടര്‍ന്നും തനിക്കുളള വാത്സല്യവും പിന്‍തുണയും മുന്‍പാപ്പാ ബനഡിക്ട് പ്രകടമാക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ നിരീക്ഷിച്ചു.

2014 ഒക്ടോബര്‍ 19-ാം തിയതി ആഗോള മിഷന്‍ ഞായര്‍ ദിനത്തില്‍ നടന്ന
കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡുസമ്മേളനത്തിന്‍റെ സമാപനത്തിലും പോള്‍ ആറാമന്‍ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തില്‍ പങ്കെടുത്തുകൊണ്ടുമാണ് 87 വയസ്സുകാരന്‍ മുന്‍പാപ്പാ ബനഡിക്ട് ഏറ്റവും അടുത്ത് പൊതുവേദിയിലെ തന്‍റെ സാന്നിദ്ധ്യം പ്രകടമാക്കിയത്.
തുടര്‍ന്ന് താഴെ പറയുന്ന 5 പൊതുവേദികളിലും ജീവിച്ചിരിക്കുന്ന രണ്ടു പത്രോസിന്‍റെ പിന്‍ഗാമികള്‍ - സ്ഥാനത്യാഗിയായ മുന്‍പാപ്പാ ബനഡിക്ടും പാപ്പാ ഫ്രാന്‍സിസും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു:
സെപ്റ്റംബര്‍ 8-ന് വത്തിക്കാനില്‍ നടന്ന ആഗോള വയോജനങ്ങള്‍ക്കായുള്ള സംഗമം, ഏപ്രില്‍ 27-ന് നടന്ന തന്‍റെ മുന്‍ഗാമികളായ ജോണ്‍ 23-ാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരുടെ വിശുദ്ധപദപ്രഖ്യാപനം.
2014 ഫെബ്രുവരി 18-ന് വത്തിക്കാനില്‍ പുതിയ കര്‍ദ്ദിനാളന്മാരെ വാഴിച്ച
കണ്‍സിസ്റ്ററി.
2013 മാര്‍ച്ച് 23-ല്‍ കാസില്‍ ഗണ്ടോള്‍ഫോയില്‍ നടന്ന കൂടിക്കാഴ്ച നടത്തിയതും അവിടത്തെ കപ്പേളയില്‍ രണ്ടു പാപ്പാമാരും ചേര്‍ന്ന് ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ചത്.
ജൂലൈ 5-ാം തിയതി വത്തിക്കാന്‍ തോട്ടത്തില്‍ മിഖയേല്‍ മാലാഖയുടെ വെങ്കല പ്രതിമ സ്ഥാപിച്ച ചടങ്ങിലുണ്ടായ കൂടിക്കാഴ്ച.









All the contents on this site are copyrighted ©.