2014-10-22 18:44:21

മനുഷ്യാന്തസ്സു മാനിക്കേണ്ട
അന്താരാഷ്ട്ര നിയമസംവിധാനങ്ങള്‍


22 ഒക്ടോബര്‍ 2014, ന്യൂയോര്‍ക്ക്
അന്താരാഷ്ട്ര നിയമസംവിധാനങ്ങള്‍ മനുഷ്യാന്തസ്സ് മാനിക്കുന്നതായിരിക്കണമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

ഒക്ടോബര്‍ 21-ാം തിയതി ചൊവ്വാഴ്ച സമ്മേളിച്ച യുഎന്നിന്‍റെ 69-ാമത് പൊതുസമ്മേളനത്തിലാണ് ആഗോള നിയമസംവിധാനങ്ങള്‍ മനുഷ്യനെ തുണയ്ക്കുന്നതായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടത്.

രാജ്യാന്തര ഉടമ്പടികള്‍, കാരാറുകള്‍, നിയമ നടപടിക്രമങ്ങള്‍, കുടിയേറ്റനയം എന്നിവയെല്ലാം പ്രകൃതിനിയമങ്ങളില്‍ അധിഷ്ഠിതമാകയാല്‍ അവ മനുഷ്യാന്തസ്സും അവകാശങ്ങളും ഉറപ്പു വരുത്തുന്നതായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ തന്‍റെ പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.

ആഗോളതലത്തില്‍ അല്ലെങ്കില്‍ ദേശീയ തലത്തില്‍ സമൂഹത്തിന്‍റെ ഒരു വിഭാഗത്തെ പാര്‍ശ്വവത്ക്കരിക്കുകയും, പരിധികളിലേയ്ക്ക് തള്ളിമാറ്റുകയും ചെയ്യുന്ന അനീതിപരമായ സംവിധാനങ്ങള്‍ നിലനിലക്കുന്നുണ്ടെങ്കില്‍ ആഗോള നിയമസംവിധാനങ്ങള്‍ക്ക് സമത്വപൂര്‍ണ്ണവും സന്തുലിതവുമായ സമൂഹ്യചുറ്റുപാട് വളര്‍ത്തിയെടുക്കാനാവില്ലെന്ന് (Evangelii Gaudium 59) പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ പ്രബന്ധത്തിലൂടെ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.