2014-10-16 18:21:21

‘REX BAND’ന്‍റെ
സംഗീതനിശ റോമില്‍


16 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കേരളത്തിന്‍റെ ‘റെക്സ് ബാന്‍ഡ്’ റോമില്‍ സംഗീതനിശ അവതരിപ്പിക്കും.

ഒക്ടോബര്‍ 17-ാം തിയതി വെള്ളിയാഴ്ചയാണ് ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സംഗീതംസംഘം റെക്സ് ബാ൯ഡ് വത്തിക്കാന്‍റെ രാജവീഥി,
Via Conciliazione-യോടു ചേര്‍ന്നുള്ള ഓഡിറ്റോറിയത്തില്‍ സംഗീതനിശ അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ യൂറോപ്പ് പര്യടനം നടത്തുന്ന 17 കലാകാരന്മാരുടെ Rex Band അധികവും ഇംഗ്ലീഷ് ആത്മീയഗീതങ്ങളാണ് ആലപിക്കുന്നതെങ്കിലും ഇറ്റാലിയന്‍, മലയാള ഗാനങ്ങളും അവതരിപ്പിക്കുമെന്ന്, ട്രൂപ്പിന്‍റെ മാനേജറും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപക ഡയറക്ടറുമായ മനോജ് സണ്ണി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

മലയാളത്തിന്‍റെ പ്രശസ്ത സംഗീതസംവിധായന്‍ അല്‍ഫോന്‍സ് ജോസഫാണ് Rex Band നയിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസ് ഞായറാഴ്ച വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്ന ഭാരതമണ്ണില്‍ കാലുകുത്തിയ പ്രഥമ പത്രോസിന്‍റെ പിന്‍ഗാമി, ധന്യനായ പോള്‍ ആറാമന്‍ പാപ്പായുടെ ബഹുമാനാര്‍ത്ഥമുള്ള ഗീതത്തോടെയായിരിക്കും റെക്സ് ബിന്‍ഡിന്‍റെ റോമിലെ സംഗീതനിശ തുടങ്ങുന്നതെന്നും മനോജ് സണ്ണി അറിയിച്ചു.








All the contents on this site are copyrighted ©.