2014-10-16 09:47:42

അര്‍ത്ഥശൂന്യമായ കൂട്ടക്കുരുതിയാണ് യുദ്ധം
സമാധാനം ശ്രദ്ധയോടെ വളര്‍ത്തണം


15 ഒക്ടോബര്‍ 2014, വത്തിക്കാന്‍
‘അര്‍ത്ഥശൂന്യമായ കൂട്ടക്കുരുതി’യായിരുന്നു ഒന്നാം ലോകമഹായുദ്ധമെന്ന്,
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 15-ാം തിയതി വത്തിക്കാന്‍റെ ചരിത്ര-ശാസ്ത്ര കമ്മറ്റി സംഘടിപ്പിച്ച
അന്താരാഷ്ട്ര സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ പരോളില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

‘പരിശുദ്ധ സിംഹാസനവും കത്തോലിക്കരും ഒന്നാം ലോകമഹായുദ്ധത്തില്‍,’ എന്ന പ്രമേയമായിരുന്നു രാജ്യാന്തര പ്രതിനിധികള്‍ പങ്കെടുത്ത ഏകദിനസമ്മേളനം പഠനവിഷയമാക്കിയത്.

സമാധാനാന്തരീക്ഷത്തില്‍ മനുഷ്യന് ഒന്നും നഷ്ടമാകുന്നില്ലെന്നും,
എന്നാല്‍ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെടുകയാണെന്നും കര്‍ദ്ദിനാള്‍ പരോളില്‍ പ്രബന്ധത്തില്‍ പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു.

അതിനാല്‍ ഇനിയും അവകാശങ്ങള്‍ മാനിച്ചും, പരസ്പരം ആദരിച്ചും ദൈവോന്മുഖരായും സഹോദരബന്ധിയായും മനുഷ്യര്‍ ജീവിക്കണെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തില്‍ പങ്കുവച്ചു.

സമാധാനത്തിന്‍റെ വിത്ത് പാകേണ്ടത് മനുഷ്യനാണെന്നും, അവന്‍ അത് നട്ടുനനയ്ക്കണം, പരിചരിക്കണം, എന്നാല്‍ പരമമായി അത് വളര്‍ത്തിയെടുക്കുന്ന കൃഷിക്കാരനും പരിപാലകനും ദൈവമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രബന്ധത്തിലൂടെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.