2014-10-09 20:08:13

ഫ്രാ൯സീസ് സിറാനോ
വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്


9 ഒക്ടോബര്‍ 2014, ഇറ്റലി
ധന്യനായ ഫ്രാ൯സീസ് സിറാനോ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.

തെക്ക ഇറ്റലിക്കാരന്‍ ഫ്രാ൯സിസ്ക്ക൯ സഭാംഗവും രക്തസാക്ഷിയുമാണ് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ഫ്രാ൯സീസ് സിറാനോ.

ഒക്ടോബര്‍ 12-ാം തിയതി ഞായറാഴ്ച സസ്സാരിയിലെ സെന്‍റ് നിക്കോളസ് കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയാണ് ധന്യനായ ഫ്രാന്‍സിസ് സിറാനോ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാ൯ സംഘത്തിന്‍റെ തലവ൯, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വത്തിക്കാ൯ റേഡിയോയ്ക്കു നള്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഫ്രാന്‍സിസ്ക്കന്‍ കണ്‍വെഞ്ച്വല്‍ സഭയിലെ വൈദികനും മിഷണറിയുമായിരുന്ന ഫ്രാന്‍സിസ് സിറാനോ അള്‍ജീരിയായിലെ അടിമകളുടെ മോചനത്തിനായി പോരാടുന്നതിനിടയില്‍ ജയിലില്‍ അടക്കപ്പെടുകയും അവിടെ വെച്ച് 1603-ല്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു..

1564-ല്‍ തെക്കേ ഇറ്റലിയിലെ സെസ്സാരിയില്‍ ജനിച്ച ഫ്രാ൯സീസ് ഇരുപതാമത്തെ വയസ്സില്‍ ഫ്രാ൯സിസ്ക്ക൯ കണ്‍വെഞ്ച്വല്‍ സഭയില്‍ വൈദീകനായി. 1590-ല്‍ അദ്ദേഹത്തിന്‍റെ സഹോദര വൈദീകനെ തുര്‍ക്കികള്‍ സര്‍ദീനിയായിലേക്ക് കൊണ്ടുപോവുകയും, പിന്നെ അവിടെനിന്ന് അള്‍ജീരിയായിലേയ്ക്ക് നാടുകടത്തുകയും ചെയ്തു. പോപ്പ് ക്ലെമന്‍റെ് എട്ടാമന്‍റെ അനുവാദത്തോടെ അടിമകളെ രക്ഷിക്കുവാ൯ വേണ്ടി ഫ്രാന്‍സിസ് സിറാനോ അവിടേയ്ക്ക് കാല്‍നടയായി യാത്രയായി. ക്രൈസ്തവര്‍ക്ക് അനുകൂലമായ സാഹചര്യമായിരുന്നില്ല അവിടെ. പിന്നെ കച്ചവടക്കാരന്‍റെ വേഷത്തില്‍ അള്‍ജീരിയായില്‍ പ്രവേശിച്ചു. ഫാദര്‍ ഫ്രാ൯സീസ് ജയിലില്‍ അടക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം1603 ജനുവരി 25-ന് അദ്ദേഹം രക്തസാക്ഷി മകുടംചൂടി. തന്നോടോപ്പം ജയിലില്‍ ഉണ്ടായിരുന്ന ക്രൈസ്കവരെ ധൈര്യപ്പെടുത്തുകയും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാ൯ പ്രേരിപ്പിക്കുകയും ചെയ്തു. മര്‍ദ്ദകര്‍ ക്രുരമായി ഉപദ്രവിച്ചപ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചുകണ്ട് അദ്ദേഹം മരണത്തെ സ്വാഗതംചെയ്തു. ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും മരിക്കാന്‍ ഒരുക്കമാണെന്നും അറിയിച്ചു. ക്രിസ്ത്യാനികളായ അടിമകള്‍ അദ്ദേഹത്തിന്‍റെ ഭൗതികശേഷിപ്പുകളായ എല്ലും തൊലിയും തിരുശേഷിപ്പായി സൂക്ഷിച്ചുവച്ചു.








All the contents on this site are copyrighted ©.