2014-10-09 19:30:18

ദൈവികകാരുണ്യത്തിന്‍റെ
വെളിച്ചം പകരുകയാണ് സിനഡിന്‍റെ ലക്ഷൃം


9 ഒക്ടോബര്‍ 2014, വത്തിക്കാന്‍
ജീവിതവീഥിയില്‍ വെളിച്ചമാകേണ്ട സഭയുടെ പ്രതിബിംബമാണ് സിനഡില്‍ തെളിഞ്ഞുവരുന്നതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫ്രെദറിക്കൊ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

സിനഡിന്‍റെ രണ്ടാം ദിവസത്തിന്‍റെ ആദ്യപകുതിയെ വിലയിരുത്തിക്കൊണ്ട് ഒക്ടോബര്‍ 8-ാം തിയതി മദ്ധ്യാഹ്നത്തില്‍ റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിനഡു വെളിപ്പെടുത്തുന്ന ലോകത്തിന് മാര്‍ഗ്ഗദീപമാകേണ്ട സബയുടെ പ്രതിച്ഛായയെക്കുറിച്ച് ഫാദര്‍ ലൊമ്പാര്‍ഡി സംസാരിച്ചത്.

കുടുംബജീവിതത്തില്‍, വിശിഷ്യ അതിന്‍റെ പ്രതിസന്ധികളില്‍ എത്തുന്നവര്‍ക്ക്, ഏതു വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്കും, അവരുടെ യാതനകള്‍ക്കും ദൈവികകാരുണ്യത്തിന്‍റെ വെളിച്ചം പകര്‍ന്ന്, സാന്ത്വനമേകുകയും മുറിവുണക്കുകയും ചെയ്യണമെന്നതാണ് സിനഡിന്‍റെ മൂന്നാം ദിനത്തില്‍ നടന്ന ചര്‍ച്ചകളുടെയും പഠനങ്ങളുടെയും സാരാംശമെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

സഭയുടെ ധാര്‍മ്മികവും കാനോനികവുമായ നിലപാടുകള്‍ അവസാനം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ എത്തിച്ചേരണമെന്നും, അങ്ങനെ ദൈവികകാരുണ്യത്തില്‍ വീണ്ടെടുക്കപ്പെടുന്ന അനുരഞ്ജനവും ആത്മവിശ്വാസവും കൃപയുടെ സമൃദ്ധിയും കുടുംബങ്ങള്‍ക്ക് അനുഭവവേദ്യമാകണമെന്നതാണ് സഭയുടെ നിലപാടെന്ന്, സിനഡിന്‍റെ ചര്‍ച്ചകളില്‍ തെളിഞ്ഞുവന്ന ചിന്തകളെ ആധാരമാക്കി ഫാദര്‍ ലൊമ്പാര്‍ഡി വിസ്തരിച്ചു.

ഐക്യരാഷ്ട്ര സഭ, മനുഷ്യാവകാശ കമ്മിഷന്‍ പോലുള്ള പൊതമേഖലാ അന്തര്‍ദേശീയ സ്ഥാപനങ്ങളിലുള്ള സഭയുടെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകള്‍ ആഗോളതലത്തില്‍ കുടുംബങ്ങളുടെ ധാര്‍മ്മിക നിലവാരവും, സത്യവും സ്വാതന്ത്ര്യവും ജീവിതമേഖലകളില്‍ നിലനിര്‍ത്തുന്നതിന് സഹായകമാണെന്ന് സിനഡ് നിരീക്ഷിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.