2014-10-08 20:21:09

വേദനിക്കുന്ന കുടുംബങ്ങള്‍ക്ക്
സാന്ത്വനമാകുന്ന അജപാലനനയം


8 ഒക്ടോബര്‍ 2014, വത്തിക്കാന്‍
സഭയുടെ അജപാലന നയം വേദനിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാനാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ഒക്ടോബര്‍ 8-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ ചേരുന്ന കുടുംബങ്ങളെക്കുറിച്ചുള്ള പ്രത്യേക സിനഡിന്‍റെ മൂന്നാം ദിനത്തിലെ
5, 6 പൊതുസമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയങ്ങളെക്കുറിച്ചു പരാമര്‍ശിക്കവെയാണ് ഫാദര്‍ ലൊമ്പാര്‍ഡി കുടുബങ്ങളോടുള്ള സഭയുടെ പതരാത്ത അജപാലന പ്രതിബദ്ധതയെക്കുറിച്ച് പ്രസ്താവിച്ചത്.

വളരെ ചൂടിപിടിച്ച ചര്‍ച്ചകളും പഠനങ്ങളും നടക്കുന്ന ദിവസമായിരുന്നു ബുധനാഴ്ച എന്ന് ഫാദര്‍ ലൊമ്പാര്‍ഡി ആമുഖമായി പരാമര്‍ശിച്ചുകൊണ്ടാണ് നാള്‍വഴി പ്രമേയങ്ങള്‍ വെളിപ്പെടുത്തിയത്:

കുടുംബങ്ങളുടെ സമകാലീന വെല്ലുവിളികളായ
മിശ്രവിവാഹം, വിവാഹജീവിതത്തിലെ പാളിച്ചകള്‍, തകരുന്ന കുടുംബങ്ങള്‍, വിവാഹമോചനം, കുടുംബത്തിലെ പീഡനങ്ങളും അധിക്രമങ്ങളും,
നവമായ തൊഴില്‍ സംവിധാനങ്ങളും അതിജീവന പ്രശ്നങ്ങളും,
കുടിയേറ്റം, ദാരിദ്ര്യം, ഉപഭോഗസംസ്ക്കാരം, ആഗോളവത്ക്കരണം, മാരകരോഗങ്ങള്‍, വിവാഹേതര ബന്ധങ്ങള്‍, അവിവാഹിതരായ അമ്മമാര്‍, സ്വവര്‍ഗ്ഗരതി എന്നിവ ബാധനാഴ്ചത്തെ ചര്‍ച്ചകളില്‍ ഉള്‍പ്പെടും.

കൂടാതെ, വിവാഹപ്രശ്നങ്ങളും, സഭ അവ കൈകാര്യംചെയ്യുന്ന രീതി, കാലതാമസം എന്നിങ്ങനെയുള്ള വളരെ സങ്കീര്‍ണ്ണവും, എന്നാല്‍ ഇന്നിന്‍റേതുമായ പ്രശ്നങ്ങള്‍ പ്രത്യേക സിനഡുസമ്മേളനം പഠിക്കുമ്പോള്‍ - കുടുംബങ്ങളെയും മാനുഷ്യകുലത്തെയും തുണയ്ക്കണമെന്നും അതിന്‍റെ സുസ്ഥിതി യാഥാര്‍ത്ഥ്യമാക്കണമെന്നുമുള്ള അജപാലന പ്രതിബദ്ധതയോടെയാണ്
സഭ മുന്നോട്ടു നീങ്ങുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.