2014-10-08 20:31:19

ആഗോളതലത്തില്‍ കുടുബങ്ങളെ
ആശ്ലേഷിക്കുന്ന സിനഡു സമ്മേളനം


8 ഒക്ടോബര്‍ 2014, വത്തിക്കാന്‍
കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടെ പഠനങ്ങള്‍ മാനവകുലത്തിന് പ്രയോജനകരാമാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന പ്രത്യേക സനിഡു സമ്മേളനത്തെക്കുറിച്ച് ഓക്ടോബര്‍ 7-ാം തിയതി ചൊവ്വാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവിന്‍റെ സഭ ലോകത്തില്‍ നിലനില്ക്കുന്നതിനാല്‍ കുടുംബത്തെയും അതുമായി ബന്ധപ്പെട്ട പ്രകൃതിനിയമത്തിന്‍റെയും ദൈവികനിയമത്തിന്‍റെയും വെളിച്ചത്തിലുള്ള സഭാ പ്രബോധനങ്ങളും, നവമായി രൂപമെടുക്കുന്ന പ്രായോഗിക പദ്ധതികളും തീര്‍ച്ചയായും സഭയുടെ അതിര്‍വരമ്പകള്‍ക്കപ്പുറം സകല സമൂഹങ്ങള്‍ക്കും മാനവരാശിക്കു മുഴുവനും പ്രയോജനകരമാകുമെന്നതാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

പ്രകൃതിനിയമത്തെ ആധാരമാക്കി, കുടുംബമെന്ന സുവിശേഷം, അതിന്‍റെ ക്രൈസ്തവവീക്ഷണം, വിവാഹവും കുടുംബവും, അതിന്‍റെ ദൈവിക സംവിധാനം, വിവാഹത്തെയും കുടുംബത്തെയും സംബന്ധിക്കുന്ന സഭാ പ്രബോധനങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ച്, സിനഡിന്‍റെ രണ്ടാം ദിനത്തിലെ 3-ഉം 4-ഉം സമ്മേളനങ്ങളിലെ ചര്‍ച്ചകളില്‍ ഇങ്ങനെയും അഭിപ്രായങ്ങള്‍ നിഴലിച്ചെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

കുടുംബത്തെയും വിവാഹത്തെയും സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങള്‍ ഇനിയും ജനങ്ങള്‍ക്ക് ലഭ്യമാക്കണ്ടതുണ്ടെന്ന് സിനഡു പിതാക്കന്മാരുടെ അഭിപ്രായ പ്രകടനങ്ങളില്‍ പൊന്തിവന്നതായി ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാണിച്ചു.

വിവാഹത്തിന് തൊട്ടുമുന്‍പ് മാത്രം കുടുംബത്തെയും വൈവാഹിക ജീവിതത്തെയും സംബന്ധിക്കുന്ന അറിവ് യുവജനങ്ങള്‍ക്കു നല്കുന്നതിനു പകരം, മതബോധനത്തിലൂടെയും മറ്റു സാമൂഹ്യപരിപാടികളിലൂടെയും കുടുംബത്തിന്‍റെയും വിവാഹബന്ധത്തിന്‍റെയും സഭാവീക്ഷണവും പ്രബോധനങ്ങളും നല്കി, അവരെ കാലേകൂട്ടി ഒരുക്കേണ്ടത് അനിവാര്യമാണെന്ന ആശയം ശക്തമായി പൊന്തിവന്നതായി
ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു.







All the contents on this site are copyrighted ©.