2014-10-06 20:26:14

തുറവോടെ സംസാരിക്കാം എളിമയോടെ ശ്രവിക്കാം
പാപ്പാ ഫ്രാന്‍സിസ് സിനഡ് അംഗങ്ങളോട്


6 ഒക്ടോബര്‍ 2014, വത്തിക്കാന്‍
തുറവോടെ സംസാരിക്കുകയും എളിമയോടെ ശ്രവിക്കുകയും വേണമെന്ന് പാപ്പാ ഫ്രാ൯സീസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ ആറാം തിയതി രാവിലെ വത്തിക്കാനിലെ സിനഡ് ഹാളില്‍ സമ്മേളിച്ച സഭാ പിതാക്കന്മാരെയും ഇതര സഭാ പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ആഹ്വാനം ചെയ്തത്.
പ്രാദേശീയ സഭകളും എപ്പിസ്കോപ്പല്‍ സഭകളും
സാര്‍വ്വത്രിക സഭയെ പ്രതിഫലിപ്പിക്കുന്ന ദൈവിക സ്ഥാപനമാണ്. എന്നാല്‍ സഭയുടെ മാനവികതയും മാനവികഭാവവുമാണ് പ്രാദേശികമായ പ്രത്യേക സഭകള്‍ പ്രതിനിധാനംചെയ്യുന്നത്. സഭ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഏവയെന്നും, സുവിശേഷത്തിന്‍റെ പാതയില്‍ മുന്നേറാന്‍ കുടുംബങ്ങളെ എങ്ങനെ സഹായിക്കാം എന്നും ചിന്തിക്കുന്ന സിനഡിന്‍റെ വേദിയില്‍ അംഗങ്ങള്‍ ഹൃദയംതുറന്നു സംസാരിക്കണമെന്നും അങ്ങനെ ജീവിതത്തിന്‍റെ തെരുവോരങ്ങളിലും സുവിശേഷ പ്രഭയില്‍ ജീവിക്കാന്‍ കുടുംബങ്ങളെ സഹായിക്കണെന്നും പാപ്പാ ആഹ്വാനംചെയ്തു.
‘പാപ്പാ എന്തു വിചാരിക്കും,’ എന്നു ചിന്തിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ സിനഡിന് ഒരുക്കമായുള്ള സമ്മേളനത്തില്‍ ചില കര്‍ദ്ദിനാളന്മാര്‍ തിരിച്ചുപോയെന്ന് അറിഞ്ഞതായി പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി.
ഇത് സഭാ കൂട്ടായ്മയ്ക്കും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഐക്യത്തിനും collegiality
ചേര്‍ന്നതല്ലെന്ന് പാപ്പാ സിനഡ് അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
ഭയമോ, മാനുഷിക പരിഗണനയോ, സഭാകമ്പമോ ഒന്നുമില്ലാതെ ദൈവം പ്രചോദിപ്പിക്കുന്നത് ബൗദ്ധികമായ സത്യസന്ധതയോടെ പങ്കുവയ്ക്കുകയും സമൂഹത്തെ അറിയിക്കുകയും വേണമെന്ന് പാപ്പാ എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. എളിമയുടെയും തുറവിന്‍റെയും മനോഭാവം സിനഡു സമ്മേളനത്തിന്‍റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും ഇണങ്ങുന്നതാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ദൈവം പ്രചോദിപ്പിക്കുന്നതെന്തും മനുഷ്യരുടെ മുഖംനോക്കാതെ ധീരതയോടെ പറയുകയും അതേസമയം തുറവുള്ള ഹൃദയത്തോടും എളിമയോടുകൂടെ മറ്റുള്ളവര്‍ പറയുന്നത് ശ്രവിക്കുവാനുള്ള മനോഭാവം ഉണ്ടാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സമാധാനപരമായും പ്രശാന്തതയോടും കൂടെ ‘പത്രോസിനോടു ചേര്‍ന്നും, പത്രോസിന്‍റെ കീഴിലും’ (cum Petro et sud Petro) നിന്നുകൊണ്ട് വിശ്വാസത്തിനു സാക്ഷൃംവഹിക്കാമെന്നും പാപ്പാ പ്രസ്താവിച്ചു. പിതാവിന്‍റെ ഇഷ്ടം നിറവേറ്റാ൯ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ നസ്രത്തിലെ തിരുസുതനായ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സ്വാഗതാശംസ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.